പൊളിക്കാത്ത ഓറഞ്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും,പൊളിച്ചത് താഴ്ന്നുപോവുകയും ചെയ്യുന്നത് എന്ത് കൊണ്ട്?

ഒരു ബക്കറ്റ് വെള്ളത്തിനുള്ളിൽ ഓറഞ്ച് ഇടുക. ഓറഞ്ച് വെള്ളത്തിൽ പൊങ്ങുന്നത് നമുക്ക് കാണാം. ഓറഞ്ച് തൊലി കളഞ്ഞ് വീണ്ടും ബക്കറ്റിലേക്ക് ഇടുകയാണെങ്കിൽ, അവ മുങ്ങുന്നതും കാണാം. അതുപോലെ തന്നെ ഉണങ്ങിയ തേങ്ങയും, തൊണ്ടോടെ വെള്ളത്തിൽ പൊങ്ങിക്കിടക്കും. എന്നാൽ തൊണ്ട് നീക്കം ചെയ്തതിനുശേഷം വെള്ളത്തിൽ ഇടുമ്പോൾ അതേ തേങ്ങ മുങ്ങുന്നതും നമുക്കറിയാം.

കാരണം ഓറഞ്ചിന്റെ തോടിനും, ഓറഞ്ചിനും ഇടയ്ക്കയിൽ അൽപ്പം വായു ഉണ്ട്. കൂടാതെ ഓറഞ്ചിന്റെ തോടിലും വായു കുമിളകൾ ഉണ്ട്. ഓറഞ്ചിന്റെയും, തോടിന്റെയും, അതിലെ വായുവിന്റെയും മൊത്തം ഭാരം അത് ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ ഭാരത്തെക്കാൾ കുറവായതുകൊണ്ട് പൊളിക്കാത്ത ഓറഞ്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കും. എന്നാൽ പൊളിച്ച ഓറഞ്ചിൽനിന്നു വായു പുറത്തേക്കു പോകും . അപ്പപ്പോൾ അതിനു വ്യാപ്തം കുറയുകയും, അത് ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ ഭാരത്തെക്കാൾ കൂടുകയും, അതുകൊണ്ട്  വെള്ളത്തിൽ താഴുകയും ചെയ്യും. അതുപോലെ തന്നെയാണ് തേങ്ങയുടെ കാര്യവും.

                                                        



Most Viewed Website Pages