വെള്ളം കൊണ്ടുള്ള പാലം - മാഗ്ഡെബര്‍ഗ് വാട്ടര്‍ ബ്രിഡ്ജ് (Magdeburg Water Bridge)

 

പുഴകള്‍ക്ക് മുകളില്‍ പാലം പണിയുന്നത് സാധാരണ സംഭവമാണ് എന്നാല്‍ വെള്ളം കൊണ്ടുള്ള പാലം  ജര്‍മനിയിലെ മാഗ്ഡെബ ര്‍ഗ് നഗരത്തില്‍ എല്‍ബെ നദിക്കു മുകളില്‍ പോയാല്‍  കാണാം. പേര് : മാഗ്ഡെബര്‍ഗ് വാട്ടര്‍ ബ്രിഡ്ജ്   (Magdeburg Water Bridge)

നദികൾ, താഴ്‌വരകൾ, റെയിൽ‌വേ,‌ റോഡുകൾ‌ എന്നിവയ്ക്ക് മുകളിലൂടെ ജലയാത്ര സാധ്യമാ ക്കുന്നതിനായി നിര്‍മിക്കുന്ന ഒരു തരം കനാലാണ് യഥാര്‍ത്ഥത്തില്‍ ഇത് . 'നാവിഗബിൾ‌ അക്വെഡക്റ്റു'കൾ എന്നാണ് ഇത്തരം ഘടനകളെ പൊതുവേ വിളിക്കുന്നത്. യൂറോപ്പില്‍ ഇത്തരത്തിലുള്ള കനാലുകളില്‍ ഏറ്റവും വലുതാണ്‌, 918 മീറ്റര്‍ നീളമുള്ള മാഗ്ഡെബര്‍ഗ് വാട്ടര്‍ ബ്രിഡ്ജ്. 

നദിയുടെ പടിഞ്ഞാറ് വശത്തുള്ള മിറ്റെലാൻഡ്‌ കനാലിനെയും , കിഴക്കുള്ള എൽബെ-ഹവേൽ കനാലിനെയും ഇത് പരസ്പരം ബന്ധിപ്പിക്കുന്നു. റൈൻ‌ലാൻഡിനും , ബെർലിനുമിടയിലുള്ള വലിയ വാണിജ്യ കപ്പലുകളുടെ സഞ്ചാരം ഇത് സുഗമമാക്കുന്നു.

ഈ പാലത്തിന്‍റെ നിർമാണം 1930- ലാണ് ആരംഭിച്ചത്. എന്നാല്‍, രണ്ടാം ലോക മഹായുദ്ധകാലത്തും ശീതയുദ്ധകാലത്തും ജോലികള്‍ നിർത്തിവെക്കേണ്ടി വന്നു. പിന്നീട്, ജർമനിയുടെ ഏകീകരണത്തിന് ശേഷമാണ് പാലത്തിന്‍റെ നിർമാണത്തിന് വീണ്ടും മുൻ‌ഗണന ലഭിച്ചത്. 1997- ല്‍ ഇതിന്‍റെ പണികള്‍ പുനരാരംഭിച്ചു. 2003- ൽ മാഗ്ഡെബർഗ് വാട്ടർ ബ്രിഡ്ജ് പൂർത്തിയായി. 

         

                                                        



Most Viewed Website Pages