പൂച്ചകള്‍ പുല്ല് തിന്നുന്നത് എന്തിന്?

പൂച്ചകള്‍ സ്വന്തം രോമം നാക്ക് കൊണ്ടു ചീകി ഒതുക്കുന്നതോടൊപ്പം, മറ്റുള്ള പൂച്ചകളുടെ രോമവും ചീകാന്‍ സഹായിക്കാറുണ്ട്. പലപ്പോഴായി ഈ പ്രവൃത്തിയിലൂടെ അകത്താകുന്ന രോമം ഒരു രോമഗോളമായി പൂച്ചകള്‍ ചര്‍ദ്ദിക്കാറുണ്ട്.ദഹന പ്രശ്‌നങ്ങള്‍ ഉള്ളപ്പോൾ ഇവ പുല്ല് തിന്നാറുള്ളത്.  മാംസാഹാര പ്രിയരായ ഇവരുടെ ശരീരത്തിന് സസ്യഹാരത്തെ ദഹിപ്പിക്കാനുള്ള കഴിവില്ല. ദഹിക്കാത്ത ഭക്ഷണത്തെ നിയന്ത്രണ വിധേയമാക്കാനാണത്രേ ഈ പുല്ല് തീറ്റ.

തടിയിലോ ,കട്ടിയുളള വസ്തുക്കളിലോ മാന്തുന്നത് നഖങ്ങള്‍ക്കിടയിലെ മാലിന്യം കളയാനും നല്ലൊരു വ്യായാമം എന്ന നിലയിലും പൂച്ചകള്‍ ചെയ്യാറുണ്ട്. ഈ പ്രവൃത്തിയിലൂടെ പൂച്ച ആനന്ദം അനുഭവിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.പൂച്ചയ്ക്ക് മധുരം തിരിച്ചറിയാനുള്ള കഴിവില്ലെന്നാണ് ഗവേഷകരുടെ വാദം. ജനിതക തകരാറു മൂലമാണ് പൂച്ചയ്ക്ക് ഈ കഴിവ് നഷ്ടമായത്.


                                                        



Most Viewed Website Pages