കാട്ടാനക്കൂട്ടത്തെ പേടിച്ച് ‘സ്ഥലം മാറി’ പോകേണ്ടി വന്ന പൊലീസ് സ്റ്റേഷൻ

കാട്ടാനക്കൂട്ടത്തെ പേടിച്ച്  ‘സ്ഥലം മാറി’ പോകേണ്ടി വന്ന കേരളത്തിലെ  പൊലീസ് സ്റ്റേഷൻ ആണ്  ഉടുമ്പൻചോല  പൊലീസ് സ്റ്റേഷൻ. 1936 ൽ  രാജഭരണ കാലത്ത് നിർമിച്ച പൊലീസ് സ്റ്റേഷൻ ആയിരുന്ന ഇത്  1984 ൽ  ശാന്തമ്പാറയിലേക്ക് മാറി. 2019 ൽ വീണ്ടും ഉടുമ്പൻചോലയിലെ പഴയ കെട്ടിടത്തിലേക്കു പൊലീസ് സ്റ്റേഷൻ പ്രവർത്തനം മാറ്റി. ശാന്തൻപാറയിലേക്ക് പൊലീസ് സ്റ്റേഷൻ മാറ്റിയ ശേഷം ഉടുമ്പൻചോലയിൽ പൊലീസ് സ്റ്റേഷൻ ഔട്ട് പോസ്റ്റ് മാത്രമായി പ്രവർത്തനം ചുരുങ്ങിയിരുന്നു. ഉടുമ്പൻചോലയിലായിരുന്നു  കോടതിയും പ്രവർത്തിച്ചിരുന്നത്. തോട്ടം മേഖലയായിരുന്ന ഉടുമ്പൻചോലയിൽ കുറ്റകൃത്യങ്ങൾ  പെരുകിയതോടെ  നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന്  പൊലീസ് സ്റ്റേഷൻ തിരികെ കൊണ്ടു വന്നത്. ഇടുക്കി ജില്ലയിലെ ആദ്യത്തെ ഹൈടെക് പോലീസ് സ്റ്റേഷന്‍ എന്ന പ്രത്യേകത കൂടിയുണ്ട് ഉടുമ്പന്‍ ചോല പോലീസ് സ്റ്റേഷന്. 

                                                        



Most Viewed Website Pages