"മസിൽ കയറി"

മസിൽ കയറി എന്നു നാട്ടുഭാഷയിൽ പറയുന്ന പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാം. നവജാതശിശുക്കൾ, കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, അമിതഭാരമുള്ളവർ, ചിലതരം മരുന്നുകൾ കഴിക്കുന്നവർ, ആയാസമുള്ള ജോലി ചെയ്യുന്നവർ എന്നിവർക്കും വിവിധ കാരണങ്ങളാൽ കോച്ചിപ്പിടുത്തമുണ്ടാകാം.

കഠിനമായ തണുപ്പ് പേശീവേദനയും കോച്ചിപ്പിടുത്തവും ഉണ്ടാക്കാം. ഇതുകൊണ്ടാണ് ഉറക്കത്തിനിടയിലും രാവിലെ നടക്കാനിറങ്ങിയാലുമൊക്കെ പേശികൾ കോച്ചിപ്പിടിക്കുന്നത്. ചിലരിൽ കാത്സ്യത്തിന്റെ കുറവും ഇതിനു കാരണമാകാം. 

ശരീരത്തിൽ മസിലുകളുടെ കോച്ചിപ്പിടുത്തം ഉണ്ടാകുന്നതിനു ഏറ്റവും പ്രധാന കാരണമായി അറിയപ്പെടുന്നത് ഡീ ഹൈഡ്രേഷൻ ആണ് അതായതു ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസ്ഥ. അതായതു നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുമ്പോൾ അത് മസിലുകളുടെ മൂവ് മെന്റിനു പ്രശ്നം ഉണ്ടാക്കുന്നു ഇത് കോച്ചിപ്പിടുത്തം ഉണ്ടാകുന്നതിനു കാരണം ആകുന്നു .അതുപോലെ തന്നെ മറ്റൊന്ന് ആണ് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം അതായതു നമ്മൾ കൂടുതൽ തണുപ്പ് ഉള്ള പ്രദേശങ്ങളിൽ സഞ്ചരിക്കുകയോ അത് അല്ലങ്കിൽ കൂടുതൽ സമയം, ഫാൻ എയർ കണ്ടീഷൻ ഇവയുടെ ഒക്കെ അടിയിൽ ഇരിക്കുകയോ ചെയ്യുമ്പോൾ അത് മസിലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുകയും കോച്ചിപ്പിടുത്തം ഉണ്ടാകുന്നതിനു കാരണം ആകുകയും ചെയ്യുന്നു .അതുപോലെ തന്നെ ശരീരം കൂടുതലായി ചൂടാകുന്ന അവസ്ഥ ഉണ്ടാകുമ്പോഴും നമ്മുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുകയും മസിൽ സ്പാസത്തിനു കാരണമാകുകയും ചെയ്യും .

പേശികൾക്കു വേണ്ടത്ര വ്യായാമം ലഭിക്കാതിരുന്നാലും കോച്ചിപ്പിടുത്തത്തിനുള്ള സാധ്യത കൂടും. അതുകൊണ്ട് ദിവസവും സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക. ഇതു പേശികളുടെ പ്രവർത്തനം അനായാസമാക്കും.

കോച്ചിപ്പിടുത്തമുണ്ടായാൽ അപ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി നിർത്തുക. കോച്ചിപ്പിടിച്ചിരിക്കുന്ന ഭാഗം പതിയെ സ്ട്രെപ് ചെയ്യുക.

ഏതുവശമാണോ കോച്ചിപ്പിടിച്ചിരിക്കുന്നത് അതിനു എതിർദിശയിൽ വേണം സ്ട്രെച് ചെയ്യാൻ. ഇങ്ങനെ ഒന്നു രണ്ടു മിനിറ്റ് നിൽക്കണം. ചെറുതായി ചൂടോ തണുപ്പോ വയ്ക്കുന്നതു ഗുണകരമാണ്.

                                                        



Most Viewed Website Pages