Thommankuthu waterfalls
ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്. തൊടുപുഴയ്ക്കടുത്ത്, സഞ്ചാരികൾക്ക് വളരെ എളുപ്പം എത്തിച്ചേരാവുന്ന വിനോദ സഞ്ചാരകേന്ദ്രം ആണിത്.
വെള്ളച്ചാട്ടത്തിനു പുറമേ തൊമ്മൻ കുത്തിൽ ഒട്ടനവധി കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. കുടുംബമായി വരുന്നവർക്കും സുരക്ഷിതമായി ഇവിടം കണ്ടു മടങ്ങാം.
കാട് കയറുന്ന സഞ്ചാരികൾക്ക് യധേഷ്ട്ടം നടന്നു പോകാവുന്ന കാട്ടു പാതകൾ ഉണ്ട്. പാതയോരങ്ങളിൽ വിശ്രമത്തിനായി വള്ളിക്കുടിലും അത്താണികളും ഉണ്ടാക്കി വച്ചിട്ടുണ്ട്.
മരമുകളിൽ വള്ളികെട്ടി ഒരുക്കിയിട്ടുള്ള ഏറുമാടങ്ങളാണ് മറ്റൊരു ആകർഷണം.
നാലഞ്ചു പേർക്ക് ഒരേ സമയംകയറിയിരിക്കാവുന്ന ഈ ഏറുമാടം വളരെ ഭംഗിയുള്ളതും ഉറപ്പുള്ളതുമാണ്. മുകളിൽ മുറികളായും തിരിച്ചിട്ടുള്ളത് കൊണ്ട് ഇരിക്കാനും കിടക്കാനും സൗകര്യമുണ്ട്.
വള്ളിക്കുടിലും ഏറുമാടവും കണ്ടു യാത്ര മുന്നോട്ട് പോകുമ്പോൾ വലതു വശത്ത് തെളിനീരുള്ള പുഴയാണ്.പുഴയിൽ ഇറങ്ങുന്നത് അപകടമായതിനാൽ സൂക്ഷിക്കണം.എങ്കിലും അല്പം സൂക്ഷിച്ചാൽ ഇറങ്ങി കുളിക്കാവുന്ന സ്ഥലങ്ങൾ ഉണ്ട്.
കാട്ടിലൂടെ 12 കിലോമീറ്റർ ദൂരമുള്ള ട്രക്കിംഗ് സാധ്യമാണ്.ഗൈഡുകളുടെ സഹായവും ഇവിടെ ലഭ്യമാണ്.തൊമ്മൻ കുത്തിൽ ഒന്നിലേറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട്.
ഏഴുനില കുത്ത്(1/2Km) , തേൻകുഴി കുത്ത്(2Km),ചെകുത്താൻ കുത്ത് (5Km), പളുങ്കൻ കുത്ത്(6Km),മുത്തി കുത്ത്(7.5Km), നായകം കുത്ത്(9Km),കൂവമല കുത്ത്(13Km) എന്നീ വെള്ളച്ചാട്ടങ്ങൾതൊമ്മൻ കുത്തിനെ കൂടുതൽ മനോഹരമാക്കുന്നു.രസകരമായ ഗുഹകളും തൊമ്മൻ കുത്തിൽ ഉണ്ട്.പ്ലാപൊത്ത് ഗുഹ, പളുങ്കൻ അള്ള്, അടപ്പൻ ഗുഹ,ഭീമൻ കട്ടിലും കസേരയും, മന്തിക്കാനം അള്ള്,നരകൻ അള്ള് എന്നിവയാണീ ഗുഹകൾ.കുരിശുമല(2Km) , ചാഞ്ഞ പാറ (2Km), തൊപ്പി മുടി(5Km) ,നെല്ലി മുടി (5Km) എന്നിങ്ങനെ മനോഹരമായ വ്യൂ പോയിന്റുകളും ഇവിടെ ഉണ്ട്.