സാംസങ്ങിന്റെ കഥ

സാംസങ് എന്ന് കേൾക്കുമ്പോൾ ഗ്യാലക്സി ഫാേണും, TV , വാഷിoഗ് മെഷീൻ ഒക്കെ ആണ് എല്ലാർക്കും ഓർമ വരുക. എന്നാൽ ഇതു മാത്രമല്ല. 80 ൽ അധികം ബിസിനെസുകളിൽ ലോകത്ത് മുൻപന്തിയിലാണവർ എന്നറിയാമോ?
1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു.
ഒരു ചെറിയ സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന കമ്പനിയുമായിട്ടായിരുന്നു തുടക്കം . പിന്നീട് പഞ്ചസാര ,കമ്പിളി രംഗത്തേക്ക് തിരിഞ്ഞു.പിന്നീടങ്ങോട്ട് കൈവെക്കാത്ത മേഖലകളില്ല .

സാംസങ്ങിന്റെ ആദ്യ കാല ഓഫീസ്
കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ., ബെയ്‌ജിങ്ങ്‌ എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ് തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ് ഇലക്ട്രോണിക്സ് എന്ന ശൃഖലയുമായി ലയിപ്പിച്ചു). 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചുകൊണ്ട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കളർ ടി.വി., മൈക്രോവേവ് അവൻ, കമ്പ്യൂട്ടർ (1983) തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് സാംസങ് ഗ്രൂപ്പ്, ഷിൻസെഗേ ഗ്രൂപ്പ്, സി.ജി. ഗ്രൂപ്പ്, ഹൻസോൾ ഗ്രൂപ്പ് എന്നീ നാല് കമ്പനികളായി തിരിഞ്ഞു. ഇവയൊന്നും ഇപ്പോൾ സാംസങ് ഗ്രൂപ്പുമായി ബന്ധം തുടരുന്നില്ല.

◆ സാംസങ് ഇലക്ട്രോണിക്സ് : ലോകത്തിലെ ഏറ്റവും          വലിയ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനി

◆ സാംസങ് ഹെവി ഇൻഡസ്ട്രീ : ലോകത്തിലെ നാലാമത്തെ വലിയ കപ്പൽ നിർമ്മാണ കമ്പനി

◆ സാംസങ് എഞ്ചിനീറിംങ് & C&T : ലോകത്തിലെ പത്താമത്തെ വലിയ കൺസ്ട്രക്ഷൻ കമ്പനി

◆ സാംസങ് ലൈഫ് ഇൻഷൂറൻസ് : ലോകത്തിലെ 9മത്തെ വലിയ ഇൻഷൂറൻസ് കമ്പനി

◆ സാംസങ് എവർ ലാൻഡ് : അമ്യൂസ്മെന്റ് പാർക്കുകൾ

◆ ഷീൽ വേൾഡ് വൈഡ് : ലോകത്തിലെ 10) മത്തെ വലിയ advt. കമ്പനി (പരസ്യങൾ )

ഇന്ന് സാംസങിന് കൊറിയയു സാമ്പത്തിക വളർച്ച, രാഷ്ട്രീയം, കൾച്ചർ, മീഡിയ എന്നിവയിൽ ശക്തമായ സ്വാധീനം ഉണ്ട് കൊറിയയെ " ഹാൻ നദിയിലെ അത്ഭുതം" എന്ന് വിളിക്കുന്നതിൽ ഇവർക്കും ഒരു പങ്കുണ്ട് . കൊറിയയുടെ സാമ്പത്തിക രംഗത്തിന്റെ 17% നിയന്ത്രിക്കുന്നത് ഇവരാണ് ! , ആകെ കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും! സാംസങ് എന്നാൽ കൊറിയൻ ഗവർമെന്റ് തന്നെ ആണെന്ന് ആപ്പിൾ അടക്കമുള്ള അമേരിക്കൻ ബിസിനസ് എതിരാളികൾ ആരോപിക്കുന്നു

മറ്റു ബിസിനസുകൾ:

ഇലക്ട്രാേണിക്സ്(മെമ്മറി ചിപ്പ്, പ്രാേസസറുകൾ, കാമറ, മൊബൈൽ ഫോൺ,ബാറ്ററി, ലാപ്ടോപ്പ്, പിസി, സ്റ്റോറേജ്, ഓഡിയോ, ഡിസ്പ്ലേ etc... )

ഹോം അപ്ലെയൻസസ്

റീടൈൽ ഹൈപ്പർ മാർക്കെറ്റുകൾ

മിലിട്ടറി വെപ്പൺസ്,

റോബോട്ടുകൾ ,

കപ്പൽ നിർമ്മാണം,

IT സോഫ്റ്റ് വെയർ

ഹോസ്പിറ്റലുകൾ,

ഇൻഷൂറൻസ്,

ബാങ്കിങ്

പെട്രോളിയം,

എഞ്ചിനീറിങ്& കൺസ്ട്രക്ഷൻ,

വിമാനങ്ങൾ ,ഹെലികോപ്റ്ററുകൾ ,

കാറുകൾ

വസ്ത്ര ബ്രാൻഡുകൾ ,

കെമിക്കൽസ് ,

ഹാേട്ടൽ ,റിസോർട്ടുകൾ ,

അമ്യൂസ്മെന്റ് പാർക്കുകൾ

മെഡിക്കൽ ഉപകരണങൾ,

സിനിമ, മ്യൂസിക്

1995 ഡിസംബറിൽ വീഡിയോക്കോൺ ഗ്രൂപ്പിലെ വേണുഗോപാൽ ധൂതിന്റെ റീസണബിൾ കമ്പ്യൂട്ടർ സൊല്ല്യൂഷൻസ് പ്രൈവറ്റ് ലി. ന്റെ (RCSPL) ഒപ്പം ചേർന്ന് 51:49 അനുപാതത്തിൽ സാംസങ് ഇന്ത്യൻ വിപണിയിൽ കാല് കുത്തി. 1998-ൽ RCSPL-ന്റെ പങ്ക് 26% ആയി കുറഞ്ഞു. മിച്ചമുണ്ടായിരുന്ന 23% പങ്ക് സാംസങ് 2002 നവംബറിൽ വാങ്ങിച്ചു. ഉത്തരേന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സാംസങ് തുടർന്ന് ഇന്ത്യ ഒട്ടാകെ അവരുടെ സാന്നിദ്ധ്യം അറിയിച്ചു. 2000-ൽ നോയിഡയിൽ സാംസങ് അവരുടെ ഇന്ത്യയിലെ ആദ്യത്തെ R&D സെന്റ്ർ ആരംഭിച്ചു. ഇതിപ്പോൾ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയയിടങ്ങളിലേക്കായി പ്രവർത്തിക്കുന്ന്. 2002 സെപ്തംബറിൽ ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സിലെ മികവിനുള്ള അവാർഡ് നേടി. 2013-ൽ സാംസങ്ങിനു് ഇന്ത്യയിൽ നിന്നുള്ള വരുമാനം ₹38,000 കോടിയായിരുന്നു.

സാംസങ്ങിന്റെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് വിപണിയിൽ നിന്നാണ്. സാംസങ് ഇന്ത്യയുടെ പ്രസിഡന്റും സീ.ഈ.ഓ.യും ഹ്യുൻ ചിൽ ഹൊങാണ് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയുടെ 21.5% സാംസങ്ങിന്റെ പക്കലാണ്.

★ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽക്കുന്നത് സാംസങ്ങാണ്. ലോകത്ത് വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ 1/3 സാംസങ്ങിന്റേതാണ്.

★എല്ലാ മിനിട്ടിലും 100-ഓളം സാംസങ് ടി.വി.കൾ വിൽക്കപ്പെടുന്നു

★ലോകത്തെ ആദ്യത്തെ ഡിജിറ്റൽ ടി.വി.യും MP3 ഫോണും സാംസങ്ങിന്റേതാണ്.
         

                                                        



Most Viewed Website Pages