മരണം നിയമം മൂലം നിരോധിച്ച ഒരു ഗ്രാമം
ഈ ഗ്രാമത്തില്‍ മരിക്കാന്‍ ആര്‍ക്കും അവകാശമില്ല
ജനിച്ചാല് ഒരുനാള് മരിക്കും എന്ന് എല്ലാവര്ക്കുമറിയാം. പക്ഷേ മരണത്തെ നിയമംമൂലം നിരോധിച്ച ഒരു ഗ്രാമമുണ്ട് ഈ ഭൂമിയില്. കൊടും ശൈത്യമേഖലയിലെ തണുത്തുറഞ്ഞ ഒരു കുഞ്ഞുഗ്രാമം. നോര്വേയിലെ വെറും 2000 മാത്രം ജനസംഖ്യയുള്ള ലോങിയര്ബയന് എന്ന ഗ്രാമത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വിചിത്രമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ഈ ഗ്രാമത്തില് നിയമപ്രകാരം ആര്ക്കും മരിക്കാന് അവകാശമില്ല.
ഇതെന്ത് വിചിത്ര നിയമം ? ഇവിടെ ആരും മരിക്കാറില്ലേ എന്നൊക്കെ ചിന്തിക്കാന് വരട്ടേ, ഇതിന് പിന്നില് ഒരു കാരണമുണ്ട്. ഉത്തരദ്രുവത്തോടടുത്താണ് ലോങിയര്ബയനിന്റെ സ്ഥാനം. 1950 മുതലാണ് ഇവിടെ മരണം നിയമം മൂലം നിരോധിച്ചത്. അതുപോലെ ഇവിടെ മൃതദേഹം സംസ്കരിക്കാനും കഴിയില്ല. കൊടുംശൈത്യം മൂലം ഇവിടെ സംസ്കരിക്കുന്ന മൃതദേഹങ്ങളൊന്നും അഴുകാതെ അവശേഷിക്കുന്നത് ജനങ്ങള്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയതോടെയാണ് മരണവും ശവസംസ്കാരവുമൊക്കെ ഇവിടെ നിരോധിച്ചത്. 1918 ഇവിടെ വൈറസ് പനി പടര്ന്നുപിടിച്ചതിന്റെ അനന്തരഫലം ആയിരുന്നു മരണ നിരോധ നിയമം. മൃതദേഹങ്ങളും പനി പടര്ത്തുന്ന വൈറസും ഇവിടെ നശിക്കുന്നില്ല എന്ന കണ്ടെത്തലിന്റെ ഫലം. പേര്മാഫ്രോസ്റ്റ് എന്ന അവസ്ഥയാണ് മൃതദേഹങ്ങള് അഴുകാതെ എത്രവര്ഷം വേണേലും അവശേഷിക്കാന് കാരണം. 46 ഡിഗ്രി സെല്ഷ്യസാണ് ഇവിടുത്തെ ശരാശരി കുറഞ്ഞ താപനില.
1906 ല് ജോണ് ലോങിയര് എന്ന അമേരിക്കക്കാരനാണ് ലോങിയര്ബയനിലേക്ക് ആദ്യമായി മനുഷ്യരെ കൊണ്ടുവരുന്നത്. 500 ഓളം പേരെയാണ് ജോണ് ഇവിടെ എത്തിച്ചത്. ലോങിയര്ബയനിലെ കല്ക്കരി ഖനിയിലേക്കുള്ള തൊഴിലാളികളായിരുന്നു അവര്. ഇവരില് ചിലര് ഖനിയിലെ പണി കഴിഞ്ഞപ്പോള് തിരിച്ചുപോയെങ്കിലും കുറച്ച് പേര് ഇവിടെ തന്നെ ജീവിതം തുടര്ന്നു. ഇതോടെ ലോങിയര്ബയന് ഒരു കൊച്ചുഗ്രാമമായി വളര്ന്നു. കാലം എത്ര കഴിഞ്ഞെങ്കിലും ഇവിടുത്തെ കാലാവസ്ഥക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ട് തന്നെ മരണാസന്നരായ ഗ്രാമവാസികളെ അടുത്തുള്ള ഗ്രാമത്തിലേക്ക് മാറ്റുകയാണ് ചെയ്യാറ്. ആകസ്മികമായി ഇവിടെ മരിക്കുന്നവരെ സമീപത്തുള്ള ഗ്രാമത്തിലാണ് അടക്കംചെയ്യുക. ഇതൊക്കെയാണെങ്കിലും ഇവിടെ ജനനവും കുറവാണ്. മിക്കവരും പ്രസവമടുക്കുമ്ബോഴേക്കും സമീപ നഗരത്തിലെ ആധുനിക സൌകര്യങ്ങളുള്ള ആശുപത്രികളിലേക്ക് എത്തും.