സ്ത്രീകൾക്ക് മാത്രം നിയന്ത്രണമുള്ള മാർക്കറ്റ് എവിടെയാണ്?

പുരുഷന്മാര്‍ കച്ചവടം ചെയ്യാത്ത ഒരു മാർക്കറ്റാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ ഉള്ളത്. ഏഷ്യയിലെ ഇത്തരത്തിലുള്ള ഒരേയൊരു വിപണിയാണ് ഇത്. എന്നാൽ ഇവിടെ ആർക്കും ഷോപ്പ് സ്ഥാപിക്കാൻ കഴിയില്ല. സ്ത്രീകൾ മാത്രമാണ് കടകൾ നടത്തുകയും ഇവിടെ ബിസിനസ്സ് നടത്തുകയും ചെയ്യുന്നത്.

ആയിരക്കണക്കിന് സ്റ്റാളുകൾ എല്ലാം സ്ത്രീകൾ നടത്തുന്നു . പഴങ്ങളും , പച്ചക്കറികളും മുതൽ വർണ്ണാഭമായ വസ്ത്രങ്ങളും കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങളും വരെ വിൽക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിപണിയാണിത്. മണിപ്പൂരിയിൽ ഇതിനെ ഇമാ കീതാൽ മാർക്കറ്റ് എന്നും ‘നുപി കെയ്തൽ’ എന്നും വിളിക്കുന്നു. ഇത് അമ്മയുടെ മാർക്കറ്റ് (  ‘മദേഴ്‌സ് മാർക്കറ്റ്’ ) എന്നും അറിയപ്പെടുന്നു. 4000 ൽ അധികം സ്ത്രീകൾ ഇവിടെ ബിസിനസ്സ് നടത്തുന്നുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കമ്പോളമാണിത്. സ്ത്രീകൾ മാത്രമാണ് ഇവിടെ ബിസിനസ്സ് നടത്തുന്നത്. 500 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്.

മാർക്കറ്റ് മണിപ്പൂരി പാരമ്പര്യത്തിന്റെ ഭാഗമാണ് . 1533-ൽ ലാലുപ്പ്-കബ എന്ന തൊഴിൽ സമ്പ്രദായം അടിച്ചേൽപ്പിക്കപ്പെട്ടതിനെത്തുടർ ന്ന് പതിനാറാം നൂറ്റാണ്ടിലാണ് ഈ വിപണി സ്ഥാപിതമായത്.മണിപ്പുർ രാജവംശത്തിലെ ഒരു നിർബന്ധിത തൊഴിൽ സമ്പ്രദായമായിരുന്നു ലാലുപ്-കബ. യുദ്ധത്തിനായി മൈതി സമുദായത്തിലെ പുരുഷന്മാർ മാസങ്ങളോളം വീട്ടിൽ നിന്ന് മാറിനിന്നപ്പോള്‍ സ്ത്രീകൾ വീട് ഏറ്റെടുക്കുകയും കുടുംബത്തിന്റെ പരിപാലനത്തിനായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.സ്ത്രീകൾക്ക് അവരുടെ വയലുകളിൽ കൃഷി ചെയ്തുകൊണ്ടോ , തുണിത്തരങ്ങൾ നെയ്തുകൊണ്ടോ കുടുംബം പോറ്റേണ്ടതായി വന്നു.

ക്രമേണ വിപണി വളർന്നു, ഇപ്പോൾ 4000 ൽ അധികം സ്ത്രീകൾ ഇവിടെ കടകൾ നടത്തുന്നു. പച്ചക്കറികൾ, വസ്ത്രങ്ങൾ, ക്ലാസിക് ഇനങ്ങൾ തുടങ്ങിയ ദൈനംദിന കാര്യങ്ങൾ ഈ വിപണി യിൽ ലഭ്യമാണ്. മണിപ്പൂരി പുരുഷന്മാർ കൂടുതലും ചൈനയുമായും ബര്‍മ്മകാരു മായുള്ള യുദ്ധങ്ങൾ നടത്തുന്നതിനാൽ മണിപ്പൂരി സ്ത്രീകൾ അവരുടെ കുടുംബത്തെ പരിപാലിക്കേണ്ട ഉത്തരവാദിത്തം വഹിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന കലാപമോ , ഇന്ത്യയുടെ സുരക്ഷാ സേനയുടെ വലിയ സാന്നിധ്യമോ സ്ത്രീകളെ വിപണിയിൽ വ്യാപാരം ചെയ്യുന്നതിൽ നിന്ന് തടഞ്ഞിട്ടില്ല.

മണിപ്പുരിലെ ഇംഫാലിന്റെ ഹൃദയഭാഗത്ത് മൂവായിരത്തിലധികം സ്ത്രീ കച്ചവടക്കാർ പകൽ സമയത്ത് കച്ചവടത്തിനായി ഒത്തുകൂടുന്ന ഈ സ്ഥലം മണിപ്പുരിന്റെ ചരിത്രത്തിൽ സ്‌ത്രീശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണ്. സ്ത്രീകൾക്കു മാത്രം കുത്തകയുളള ഇവിടം ഒരു വാണിജ്യ കേന്ദ്രവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രവുമാണ്. ഈ മാർക്കറ്റിനുള്ളിൽ പുരുഷന്മാരായ കടയുടമക ൾക്കും , കച്ചവടക്കാർക്കും ഒന്നും വിൽക്കാൻ അനുവാദമില്ല. ഇവിടെ പുരുഷന്മാരെ കച്ചവടം നടത്തുന്നതായി കണ്ടെത്തിയാൽ മണിപ്പുർ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശിക്ഷ ലഭിക്കും. 

ഇംഫാൽ താഴ്‌വരയിൽ നിന്നും ചുറ്റുമുള്ള കുന്നുകളിൽ നിന്നുമുള്ള കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ, വായ്പാ സേവനങ്ങൾ തുടങ്ങിയവ ഈ മാർക്കറ്റിൽ ലഭിക്കും.ഈ ‘പെൺവിപണി’യിൽ വിതരണ ക്കാരും , ഇടനിലക്കാരും , മുതൽ വിൽക്കുന്നതു വരെയുള്ള ചുമതലകൾ സ്ത്രീകൾ ഭംഗിയായി നിറവേറ്റുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നഗരത്തിലെ എല്ലാ വാണിജ്യ, സാമൂഹിക-സാമ്പത്തിക പ്രവർത്തന ങ്ങളുടെയും ഹൃദയമായി പ്രവർത്തിക്കുകയും ചെയ്യുകയാണ്  ഈ അമ്മ മാർക്കറ്റ്.

മാർക്കറ്റ് നിയന്ത്രിക്കുന്നത് സ്ത്രീകളുടെ ഒരു യൂണിയനാണ്. ഈ പെൺവിപണിയെ ചുറ്റിപ്പറ്റി ഒരു ആചാരമുണ്ട് .വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ ഇവിടെ വ്യാപാരം ചെയ്യാൻ അനുമതിയുള്ളു. ഈ പാരമ്പര്യം ഒരു തലമുറ യിൽ നിന്ന് മറ്റൊന്നിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നു. കൂടാതെ, യൂണിയൻ നടത്തുന്ന ഒരു വായ്പാ സംവിധാനവുമുണ്ട് .സ്ത്രീ വ്യാപാരികൾക്ക് സാധനങ്ങൾ വാങ്ങുന്നതിന് യൂണിയനിൽ നിന്ന് പണം കടം വാങ്ങുകയും പിന്നീട് തിരികെ നൽകുകയും ചെയ്യാം.

വിപണിയുടെ സുഗമമായ പ്രവർത്തനത്തിനാണ് ഈ സംവിധാനം. മണിപ്പുരിന്റെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഓരോ ദിവസവും ഇവർ കച്ചവടത്തിനെത്തുന്നത്. മണിപ്പുരി സ്ത്രീക ളുടെ ജീവിതത്തിൽ ഇമ കെയ്തെൽ എന്ന ഈ വിപണി ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ തന്നെ ‘വിപണികളുടെ റാണി’ എന്നും ഇവിടം അറിയപ്പെടുന്നു. അസ്തമയസൂര്യനെത്തുമ്പോഴാണ്  സ്ത്രീകൾ വീടുകളിലേക്കു മടങ്ങുക.

ഈ ചന്തയിലേയ്ക്കു വന്നാൽ സാമൂഹിക വൈവിധ്യവും , മനോഹരകാഴ്ചകളും , സ്വയംപര്യാപതരായ ഒരുകൂട്ടം സ്ത്രീകളുടെ സന്തോഷത്തിന്റെയും , ചിരിയുടെയും , വിലപേശലിന്റെയും ശബ്ദങ്ങളും കേൾക്കാം. പ്രാദേശിക ഉൽപന്നങ്ങളുടെയും കൊതിയൂറുന്ന തനതു  ഭക്ഷണങ്ങളുടെയും , മധുരവും , സുഗന്ധവും ഇവിടത്തെ വായുവിൽ നിറയുന്നു. ലിംഗസമത്വത്തിന്റെയും സ്ത്രീശാക്തീകര ണത്തിന്റെയും മികച്ച പ്രതീകം കൂടിയാകുകയാണ് ഈ അമ്മക്കൂട്ടം.



                                                        



Most Viewed Website Pages