കോഴിക്കോട് എങ്ങനെ കാലിക്കറ്റ് ആയി?
ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാന ത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു കോഴിക്കോട് നഗരം. കാലിക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെയും , ഇന്ത്യയിലെ തന്നെയും പുരാതന തുറമുഖ നഗരം. പ്രാചീനകാലത്തും , മധ്യകാലഘട്ടത്തിലും വ്യാപാരത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കോഴിക്കോട് നഗരം "സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം" എന്നറിയ പ്പെട്ടിരുന്നു. അറബികളും, തുർക്കുകളും , ഈജിപ്തുകാരും , ചൈനക്കാരും തുടങ്ങിയ വിദേശീയർ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്.കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്.
കുലശേഖരസാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽ!കോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരു മുല്പാട് എന്നായിരുന്നു .പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു.
അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.
കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും . ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു. മറ്റൊരഭിപ്രായം പോർളാതിരി യുമായി ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും (കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.
അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് . കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തു ണിയെ അറബികൾ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് . കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). ബ്രിട്ടീഷുകാർ ഇത് പരിഷ്കരിച്ച് കാലിക്കറ്റ് എന്നാക്കി മാറ്റി . ടിപ്പു സുൽത്താൻ മലബാർ കീഴടക്കി കോഴിക്കോടി ന്റെ പേര് ഫാറൂഖാബാദ് എന്നാക്കി മാറ്റി. എന്നാൽ ഇത് അധിക കാലം നിലനിന്നില്ല ഫാറൂഖാബാദ് പിന്നീട് ഫറോക്ക് എന്ന പേരിൽ അറിയപ്പെട്ടു. ഫറോക്ക് കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ്. ഇവിടെ ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ട ങ്ങൾ കാണാം.





