ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ്
സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിക്കിം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസാണ്. വെള്ളച്ചായം പൂശി സമീപത്ത് വെച്ചിരിക്കുന്ന ഒരു പോസ്റ്റ് ബോക്സുമായാല്‍ സിക്കിം പോസ്റ്റ് ഓഫീസിന്റെ ചിത്രം പൂര്‍ത്തിയാകും. കാസയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹിക്കിം 1983 നവംബര്‍ 05 മുതല്‍ പ്രവര്‍ത്തനത്തിലുണ്ട്. ഇന്‍റര്‍നെറ്റും ടെലിഫോണും ഇന്നും ഒരാഢംബരം തന്നെയാണ് ഈ ഗ്രാമത്തിന്.
വർഷത്തിൽ ആറ് മാസം മാത്രമെ ഈ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുകയുള്ളു. ഹിക്കിമിൽ നിന്ന് കാസയിലേക്ക് കത്തുകൾ എത്തിക്കു ന്നത് കാൽനടയായാണ്. ഇവിടെ ലഭിക്കുന്ന തപാൽ ഉരുപ്പടികളുമായി അതിരാവിലെ തന്നെ ജീവനക്കാർ കാസയിൽ നടന്ന് എത്തും. കാസയിൽ നിന്ന് റിക്കോംഗ് പിയോ വരെ ബസിൽ തപാല്‍ ഉരുപ്പടികൾ എത്തിക്കും. അവിടെ നിന്ന് ട്രെയിൻ മാർഗം ഷിംലയിലേക്ക്. ഷിംലയില്‍ നിന്നാണ് കത്ത് മറ്റി
ടങ്ങളിലേക്ക് എത്തുന്നത്.




