ചൈനീസും ഇംഗ്ലീഷും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷയാണ് സ്പാനിഷ്
46 കോടി ജനങ്ങൾ സംസാരിക്കുന്ന വിദേശ ഭാഷയാണ് സ്പാനിഷ്. സ്പാനിഷ് അറിഞ്ഞാൽ മറ്റ് റൊമാൻസ് (Romance) ഭാഷകൾ എളുപ്പം മനസ്സിലാകും. സ്പാനിഷ് അറിയാവുന്നവർക്ക് പോർച്ചുഗീസും, ഇറ്റാലിയനും കേട്ടാൽ എളുപ്പം മനസ്സിലാകും. ഫ്രഞ്ച് കേട്ടാൽ ഒന്നും മനസ്സിലാവില്ലെങ്കിലും സ്പാനിഷ് അറിയാമെങ്കിൽ ഫ്രഞ്ച് വായിച്ചു മനസ്സിലാക്കാൻ പറ്റും. ഫ്രാൻസിൽ ഫ്രഞ്ച് എന്ന ഒറ്റ ഭാഷ മാത്രമല്ല ഉള്ളത്.
അധികം ആരും കേട്ടിട്ടില്ലാത്ത ഒരുപാടു റൊമാൻസ് ഭാഷകൾ യൂറോപ്പിൽ ഇന്നും നിലവിലുണ്ട്. സ്പെയിനിലെ കാറ്റലാനും, ഫ്രാൻസിലെ ഓസിട്ടനും, ഇറ്റലിയിലെ ലൊംബാർഡും ടസ്കനും സിസിലിയനും, സ്വിറ്റ്‌സർലൻഡിലെ റൊമാൻഷും ഇവയിൽ ചിലതാണ്. ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ട് യാതൊരുപയോഗവും ഇല്ലാത്ത പല രാജ്യങ്ങളുമുണ്ട്. ബ്രിട്ടീഷുകാർ ഭരിച്ചതു കൊണ്ടാണ് ഇന്ത്യക്കാർക്ക് മറ്റുള്ളവരെക്കാളും ഇംഗ്ലീഷ് പരിജ്ഞാനം. ഫ്രഞ്ചുകാർ ഭരിച്ച ആഫ്രിക്കയിലെ പല രാജ്യങ്ങളിലും പിടിച്ചു നിൽക്കണമെങ്കിൽ ഫ്രഞ്ച് അറിയണം. ദക്ഷിണ അമേരിക്കയിൽ പിടിച്ചു നിൽക്കണമെങ്കിൽ സ്പാനിഷോ പോർചുഗീസോ അറിയണം.





