ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം
ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം എന്ന അപൂര്‍വ നാഡീരോഗം ബാധിക്കപ്പെട്ട് കഴിഞ്ഞാല്‍ കാണുന്ന കാഴ്ചകളെല്ലാം സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു വസ്തുവിന്‍റെ സാധാരണ വലുപ്പത്തില്‍ നിന്ന് വളരെ ചെറുതായിട്ടാകും ഈ രോഗം ബാധിക്കപ്പെട്ടവര്‍ക്ക് അവ കാണാനാകുന്നത്. മൈക്രോപ്സിയ, ലില്ലിപുട്ട് സൈറ്റ് എന്നും ഈ രോഗത്തിന് പേരുണ്ട്.




