ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നാണ് നാഗാലാൻഡ് അറിയപ്പെടുന്നത്.


ഒരോ ഗ്രാമങ്ങളും ഓരോ രാജ്യം പോലെയാണ്. നിശ്ചിത അതിർത്തികളുണ്ട്.2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാ വർധന നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം.2011 ലെ സെൻസസിൽ നെഗറ്റീവ് ജനസംഖ്യാ വർധന നിരക്ക് രേഖപ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം.2013 ൽ രാജ്യാന്തര പക്ഷി നിരീക്ഷകർ
ഫാൽക്കൺ ക്യാപിറ്റൽ ഓഫ് ദ് വേൾഡ് (Falcon Capital of the World) ആയി പ്രഖ്യാപിച്ച സംസ്ഥാനം.

നാഗാലാൻഡിലെ ട്വൻസാങ്, മോൺ ജില്ലകളൊഴികെയുള്ള ഭാഗം ആദ്യകാലത്ത് അസമിലെ നാഗാ ഹിൽസ് ജില്ലയുടെ ഭാഗമായിരുന്നു. 1878 മുതൽ നാഗ ഹിൽസ് ജില്ലയുടെ തലസ്ഥാനമായിരുന്നു കൊഹിമ. നാഗാലാൻഡ് ആദ്യകാലത്ത് നാഗാഞ്ചി (Naganchi / Nakanchi) എന്നറിയപ്പെടുന്നു. 

അൻഗാമി, അഉ(Ao), ചാങ്, കൊണ്യാക്ക്, കുകി, ലോത്ത, ഫോം തുടങ്ങിയവ പ്രമുഖഗോത്ര വർഗങ്ങൾ. ജനസംഖ്യ കൂടിയ നാഗ ഗോത്രം കൊണ്യാക്ക് ആണ്.

ഔദ്യോഗിക ഭാഷ ഇംഗ്ലിഷ്. ഏറ്റവും  ഉപയോഗി ക്കുന്ന പ്രാദേശിക ഭാഷ അഉ (Ao).ഗോത്രങ്ങ ളുടെ പേരിൽത്തന്നെയാണ് ഗോത്ര ഭാഷകളും അറിയുന്നത്.പ്രമുഖ നഗരമായ ദിമാപൂർ നാഗാലാൻഡി ന്റെ പ്രവേശനകവാടം എന്നറിയ പ്പെടുന്നു. നാഗാലാൻഡിലെ ഏറ്റവും വലിയ നഗരമാണ് ദിമാപ്പൂർ. കചാരി രാജവംശത്തിന്റെ പുരാതന തലസ്ഥാന നഗരമായിരുന്നു . നാഗാലാലാൻഡിലെ ഏറ്റവും ഉയരംകൂടിയ ഭാഗം സാരമതി ആണ് . 3826 മീറ്ററാണ് ഇന്ത്യ – മ്യാൻമർ അതിർത്തിയിലെ ഈ കൊടുമുടിയുടെ ഉയരം.

ഇൻടാങ്കി ദേശീയോദ്യാനം, ഫക്കിം വന്യജീവി സങ്കേതം, രങ്കപഹാർ വന്യജീവി സങ്കേതം എന്നിവ നാഗാലാൻഡിലാണ്.ട്രിപ്പിൾ ഫാൾസ്, വാവാദെ ഫാൾസ് എന്നിവ പ്രമുഖ വെള്ളച്ചാട്ട ങ്ങൾ .നാഗാലാൻഡ് ഉൽസവങ്ങ ളുടെ നാട് (Land of Festivals) എന്നും അറിയപ്പെടുന്നു . ഡിസംബർ മാസത്തിലെ ഹോൺബിൽ ഉത്സവം  (Hornbill Festival) ഏറെ പ്രശസ്തം.  കിസാമ ഗ്രാമത്തിലാണ് ഹോൺ ബിൽ ഉത്സവം നടക്കുന്നത്. നാഗൻമാരുടെ പാരമ്പര്യ നൃത്ത വും , നാടൻപാട്ടുകളും , കലാവൈവിദ്ധ്യ ങ്ങളും നിറയുന്ന ഈ ആഘോഷം ‘ഉത്സവങ്ങളുടെ ഉത്സവം’ (festival of festivals) എന്നറിയപ്പെ ടുന്നു.പാടം വിത്തിട്ട ശേഷം നടക്കുന്ന ആഘോഷമാണ് മേവാട്സു. മഴക്കാലത്തെ വരവേൽക്കുന്ന തുളുനി ,  പുതുവത്സരത്തെ വരവേൽക്കുന്ന അഹോലിങ്,  മോൺയു തുടങ്ങി വിവിധ ഗോത്രവർഗക്കാരുടെ നിരവധി ആഘോഷങ്ങളുണ്ട്.ആയോധനകലയും , യുദ്ധരംഗങ്ങളും അനുസ്മരിപ്പിക്കുന്ന സംഘനൃത്തങ്ങൾ നാഗാനൃത്തങ്ങളു‌െട പൊതുസ്വഭാവമാണ്.

ധാൻസിരി, ഡൊയാങ്, ഡിഖു, ടിസു, മിലാക്, സുങ്കി എന്നിവയാണ് നാലാഗാൻഡിലൂടെ ഒഴുകുന്ന പ്രധാന നദികൾ.കൊഹിമക്ക് സമീപമുളള ഖൊനോമ ഗ്രാമമാണ് (Khonoma) ഇന്ത്യയിലെ ആദ്യത്തെ ഹരിതഗ്രാമം.നാഗാ ഗ്രാമങ്ങളിൽ കാണപ്പെടുന്ന ‘മൊറാങ്’ (Morung) എന്ന വലിയ കുടിലുകൾ നാഗാസംസ്കാരത്തി ന്റെ ആവിഭാജ്യ ഘടകമാണ്. യുവാക്കൾ ഇതിൽ താമസിച്ചാണ് സാമൂഹ്യ രീതികളും ആയുധ വിദ്യയും മറ്റും അഭ്യസിച്ചിരുന്നത്. ആദിവാസി സമ്മേളനങ്ങൾ നടക്കുന്നതും മൊറാങ്ങിൽ വച്ചാണ്. ജാഫു കൊടുമുടി (Japfu Peak), സുകോ വാലി (Dzukou Valley), ഷില്ലോയ് തടാകം, വേദ കൊടുമുടി തുടങ്ങി നിരവധി ടൂറിസ്റ്റ് സങ്കേതങ്ങൾ നാഗാലാൻഡിലുണ്ട്.

ബർമ്മീസ് ഭാഷയിലെ നാക എന്ന വാക്കിൽ നിന്നുമാണ് ഇവർക്ക് ഈ പേർ ലഭിച്ചത്. മൂക്കു തുളക്കുന്ന മനുഷ്യർ എന്നാണ് നാക എന്ന വാക്കിന്റെ അർഥം

                                                        



Most Viewed Website Pages