ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും?
എന്നാൽ എസി കോച്ചുകളുടെ നിർമ്മാണത്തിന് ചെലവ് കൂടും. സ്ലീപ്പർ കോച്ചുകൾക്ക് ഇരുമ്പിൻെറ ജനാലകളും മറ്റും മതിയാവും. എന്നാൽ എസി കോച്ചുകൾക്ക് ഗ്ലാസ് തന്നെ വേണം. അതിന് ചെലവ് വർധിക്കും. എസി കോച്ചുകളുടെ നിർമ്മാണത്തിന് അത് കൂടാതെയും അധിക ചെലവുകളുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീവണ്ടി നിർമ്മിക്കുന്നതിന് ചെലവ് കൂടുകയും, കുറയുകയും ചെയ്യുക.
രാജധാനി എക്സ്പ്രസ് (Rajdhani Express) ട്രെയിൻ ഉണ്ടാക്കാൻ 75 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേക്ക് (Indian Railway) ചെലവ് വന്നത്. അതേസമയം, ഒരു പാസഞ്ചർ ട്രെയിൻ (Passenger Train) ഉണ്ടാക്കുന്നതിനുള്ള ചെലവ് 50 കോടി രൂപയാണ്. എന്നാൽ 24 കോച്ചുകളുള്ള എക്സ്പ്രസ് ട്രെയിനുകളുടെ (Express Train) കാര്യത്തിൽ തുകയുടെ കാര്യത്തിൽ വ്യത്യാസമുണ്ട്.ഇന്ത്യൻ റെയിൽവേ പുതിയതായി പുറത്തിറക്കാൻ പോവുന്ന 16 കോച്ചുകളുള്ള സെമി ഹൈ സ്പീഡ് വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ ട്രെയിനിന് ഏകദേശം 115 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത് . കോച്ചുകൾ കുറയുന്നതിനാൽ തീവണ്ടിയുടെ മൊത്തം ചെലവിലും കുറവുണ്ടാവും.
ഇത് കൂടാതെ പുതിയൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടി ഇന്ത്യൻ റെയിൽവേ ആരംഭിക്കാൻ പോവുകയാണ്. ഏകദേശം 1.10 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിനെയും , മുംബൈയെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഈ ബുള്ളറ്റ് ട്രെയിൻ റൂട്ട് ആരംഭിക്കുന്നത്.