മഞ്ഞുമൂടിയ റോഡുകളിൽ മഞ്ഞ് നീക്കം ചെയ്യുവാനായി ഉപ്പ്
ശുദ്ധജലം100 ഡിഗ്രിയിൽ തിളക്കുമെന്നറിയാം എന്നാൽ ഉപ്പ് കലർന്ന കടൽ ജലത്തിന് കൂടുതൽ ചൂട് വേണ്ടി വരും.വെള്ളത്തിന്റെ ശുദ്ധത/സാന്ദ്രത വ്യത്യാസപ്പെട്ടാൽ തിളനിലയിലും മാറ്റം വരും.
ഏതൊരു ദ്രാവകത്തിന്റെ മുകളിലും ചുറ്റുമുള്ള അന്തരീക്ഷം ഒരു മർദ്ദം പ്രയോഗിക്കും.ഈ മർദ്ദത്തെ തോൽപ്പിച്ച് ദ്രാവക തന്മാത്രകൾ പുറത്തു പോയാൽ മാത്രമേ ആ ദ്രാവകം തിളച്ച് ആവിയാകു. ഉപ്പുവെള്ളത്തിന് ഈ മർദ്ദം മറികടക്കാൻ അതിലെ തന്മാത്രകൾക്ക് കൂടുതൽ ചൂട് വേണ്ടി വരും.തിളനില കൂടാൻ കാരണമിതാണ്.
സോഡിയം ക്ലോറൈഡ് എന്ന ഉപ്പ്,വെള്ളത്തിൽ കലരുമ്പോൾ ജല തന്മാത്രകളുടെ ഇടയിലേക്ക് സോഡിയം,ക്ലോറിൻ അയോണുകൾ കടന്ന് ചെല്ലും.ഇത് ജല തന്മാത്രകൾക്കിടയിലെ ആകർഷണബലത്തിൽ മാറ്റം വരുത്തും.ഇതും തിളനില കൂടാൻ ഒരു കാരണമാണ്.
ഐസ് ഉരുക്കാൻ ഉപ്പ് ചേർക്കുമ്പോൾ വെള്ളം ഐസാകുന്ന താപനില താഴുന്നു.അതായത് സാധാരണ വെള്ളം പൂജ്യം ഡിഗ്രിയിൽ ഐസാകുബോൾ ഉപ്പ് വെള്ളം പൂജ്യത്തേക്കാൾ താഴ്ന്ന ഉഷ്മാവിലേ ഐസാവുകയുള്ളൂ. ഏതാണ്ട് -2°യിൽ .