എന്തുകൊണ്ടാണ് വ്യത്യസ്ത വാഹനങ്ങൾ ഓടിക്കുന്ന വ്യക്തികളെ ഡ്രൈവര്‍, പൈലറ്റ്, ക്യാപ്റ്റന്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകള്‍ വിളിക്കുന്നത്?
വാഹനങ്ങൾ നിയന്ത്രിക്കുന്ന ആളുകളെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്.
ഏത് വാഹനമാണോ അവര്‍ ഓടിക്കുന്നത് അതിന് അനുസരിച്ചാണ് ഓടിക്കുന്നയാളുകള്‍ക്ക് പേര് ലഭിക്കുന്നത്.
നമുക്ക് സുപരിചിത വാക്കുകളായ ഡ്രൈവര്‍, പൈലറ്റ്, ക്യാപ്റ്റന്‍ എന്നിവ വാഹനങ്ങള്‍ക്ക് അനുസരിച്ച് മാറുന്നു .കാര്‍, ബസ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നവരെ ഡ്രൈവര്‍ എന്ന് വിളിക്കുന്നു. അതേസമയം ബൈക്ക് ഓടിക്കുന്നവരെ 'റൈഡര്‍' എന്നും വിളിക്കാറുണ്ട്. എന്നാല്‍ വിമാനവും ട്രെയിനും ഓടിക്കുന്നവരെ പൈലറ്റ് എന്നാണ് വിളിക്കുക.എന്നാല്‍ കപ്പലിലേക്ക് വരുമ്പോള്‍ അത് ക്യാപ്റ്റന്‍ അല്ലെങ്കില്‍ കപ്പിത്താന്‍ ആകുന്നു.
ബസ്, കാര്‍, ലോറി എന്നിങ്ങനെ റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഓടിക്കാന്‍ സാധിക്കൂ. അതായത് ആ വാഹനത്തിന്റെ പൂര്‍ണ നിയന്ത്രണം ഡ്രൈവര്‍ എന്ന ആ വ്യക്തിക്കാണ്. വാഹനത്തിന്റെ വേഗത, ബ്രേക്കിംഗ്, ഗിയര്‍ മാറ്റം തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം ഡ്രൈവറുടെ ചുമലിലാണ്. ഇക്കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് ഡ്രൈവറാണ്.
എന്നാല്‍ വിമാനത്തിന്റെയും , ട്രെയിനിന്റെയും കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. ഈ വാഹനങ്ങളുടെ നിയന്ത്രണം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല.വിമാനം പറത്തുന്നത് പൈലറ്റ് ആണെങ്കില്‍ പോലും അത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കണ്‍ട്രോള്‍ റൂമിന്റെ സഹായം ആവശ്യമാണ്. കണ്‍ട്രോള്‍ റൂമിലുള്ളവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ വിമാനം സുരക്ഷിതമായി പറത്താന്‍ സാധിക്കൂ. ട്രെയിനുകളുടെ കാര്യത്തിലും ഇതുപോലെ ഒട്ടനവധി കാര്യങ്ങളുണ്ട്. ട്രെയിനിന്റെ ട്രാക്ക് മാറ്റാന്‍ ട്രാക്ക്മാന്റെ സഹായം ആവശ്യമാണ്. ട്രെയിന്‍ ഓടിക്കുമ്പോള്‍ ലോക്കോ പൈലറ്റും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതനാണ്.
വിമാനത്തിലും കണ്‍ട്രോള്‍ സെന്ററിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നതിനാല്‍ വിമാനവും , ട്രെയിനും ഓടിക്കുന്നവരെ പൈലറ്റ് എന്ന് വിളിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അവരുടെ സ്വന്തം നിയന്ത്രണത്തില്‍ അല്ലാത്തതിനാലാണ് അങ്ങിനെ. ഇനി കപ്പലിന്റെ കാര്യത്തിലേക്ക് വന്നാല്‍ ഒരു കപ്പലിന്റെ നായകനാണ് ക്യാപ്റ്റന്‍. എന്നാല്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ എന്ന് വിളിക്കാന്‍ ചില കാരണങ്ങളുണ്ട്.
ഒരു കപ്പലിന്റെ പൂര്‍ണ ഉത്തരവാദിത്തമുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍. നാവികന്‍മാര്‍ കപ്പല്‍ നിയന്ത്രിക്കുന്നു. കപ്പലിന്റെ ഏതൊക്കെ കാര്യങ്ങള്‍ ആര്, എപ്പോള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് തീരുമാനിക്കുന്ന വ്യക്തിയാണ് ക്യാപ്റ്റന്‍. കപ്പലിന്റെ ദിശ, കാറ്റ്, കണ്‍ട്രോള്‍ റൂമുകളുമായുള്ള കമ്മ്യൂണിക്കേഷന്‍, കപ്പലിന്റെ ഗതി, വേഗത എന്നിവ അദ്ദേഹം നിര്‍ദേശിക്കുന്നു. കപ്പലിന്റെ എല്ലാ കാര്യങ്ങളിലും നേതൃത്വം വഹിക്കുന്ന ഈ വ്യക്തിയെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നു.
കപ്പലിന് മാത്രമല്ല വിമാനത്തിലും ഉണ്ട് ഒരു ക്യാപ്റ്റന്‍. എയര്‍ക്രാഫ്റ്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസറായിരിക്കും ക്യാപ്റ്റന്‍. പെലറ്റുമാരുടെ തലവനായാണ് ക്യാപ്റ്റന്‍ പ്രവര്‍ത്തിക്കുന്നത്. വിമാനം എങ്ങനെ പറക്കണമെന്നും അതിനകത്തെ ആളുകളുടെ സുരക്ഷയുടെ മുഴുവന്‍ ചുമതലയും ക്യാപ്റ്റനാണ്. പറക്കലിനിടെ വല്ല അത്യാഹിതവുമുണ്ടായാല്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളാനുള്ള അധികാരവും ക്യാപ്റ്റനാണ്.ചുരുക്കിപ്പറഞ്ഞാല്‍ വിമാനത്തിലെ ഫസ്റ്റ് ഇന്‍ കമാന്‍ഡ് ആണ് ക്യാപ്റ്റന്‍.