ചാലഞ്ചർ സ്പേസ് ഷട്ടിൽ ദുരന്തം
നാസയുടെ (NASA) സ്പേസ് മിഷനുകളിൽ മറക്കാനാകാത്ത രണ്ട് കറുത്ത അദ്ധ്യായങ്ങളുണ്ട്, ഒന്ന് 1986 ജനു:28 ലെ ചലഞ്ചർ സ്പേസ് ഷട്ടിൽ ദുരന്തവും, 2003 ഫെബ്:1 കൊളമ്പിയ സ്പേസ് ഷട്ടിൽ ദുരന്തവും, ചലഞ്ചർ തുടക്കത്തിലും കൊളമ്പിയ ഒടുക്കത്തിലും ദുരന്തം വിതച്ചു .അതിൽ ചലഞ്ചർ ദുരന്തം ഏറെ വേദനിപ്പിക്കുന്നതായിരുന്നു.
അമേരിക്കയെയും ലോകത്തെയും ഒരുപോലെ നടുക്കിയ ചലഞ്ചർ സ്പേസ് ഷട്ടിൽ ദുരന്തത്തിന് 1986, ജനുവരി 28 നാണ് ലോകം സാക്ഷിയായത് !!
രണ്ടു സ്ത്രീകളടക്കം നാസയിലെ പ്രമുഖരായ 7 ക്രൂമെംബേർസ് ആയിരുന്നു ചലഞ്ചർ സ്പേസ് ദൗത്യത്തിൽ പങ്കാളികളായത് , പങ്കെടുത്ത രണ്ടു സ്ത്രീകൾക്കും പ്രത്യേകതയുണ്ട്. സള്ളി റൈഡ് (Sally Ride) എന്ന ബഹിരാകാശസഞ്ചാരി ആദ്യമായി സ്പേസിലേക്ക് സഞ്ചരിക്കുന്ന അമേരിക്കൻ വനിതയായിരുന്നു , ക്രിസ്റ്റ (Christa McAuliffe) യാകട്ടെ നാസയുടെ Teacher in Space Project ലേക്ക് വന്ന പതിനൊന്നായിരത്തോളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ബഹിരാകാശത്തെത്തുന്ന ആദ്യ ടീച്ചർ എന്ന ബഹുമതി കരസ്ഥമാക്കാൻ തയ്യാറെടുക്കുകയായിരുന്നു !!
ഷട്ടിൽ വിക്ഷേപണം ആദ്യം നിശ്ചയിച്ചത് ജനുവരി 22 നായിരുന്നു പിന്നീട് 23 ലേക്കും 24 ലേക്കും അവസാനം കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ 28 ലേക്ക് ഡേറ്റ് റീ ഷെഡ്യൂൾ ചെയ്യുകയായിരുന്നു , പല അഭിപ്രായ വെത്യാസങ്ങളും നിലനിൽക്കേ അവസാനം ജനുവരി 28 നു രാവിലെ 11 :30 am നു വിക്ഷേപണം തീരുമാനിക്കുന്നു !!ആ ദിനത്തിലെ തണുത്ത കാലാവസ്ഥ വിക്ഷേപണത്തിനു അനുകൂലമാല്ലെന്നും അപകടസാധ്യതയും നാസയിലെ പലരും ഭയപ്പെട്ടിരുന്നത്രേ.
യാത്ര അയക്കാനും ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷികളാകാനുമായി മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നിരവധി മീഡിയ പ്രധിനിധികളും ഉണ്ടായിരുന്നു !!
വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി വെറും 73 സെക്കന്റിനു ശേഷം കുടുംബാങ്ങൾക്ക് മുന്നിൽ വെച്ച് വലിയ വിസ്ഫോടനത്തോടെ ചലഞ്ചർ കത്തിനശിച്ചു !! പ്രമുഖരായ ഏഴു പേരുടെ ജീവനും ഏകദേശം 20 ലക്ഷം ലിറ്റർ ഇന്ധനവുമാണ് അവിടെ കത്തിയെരിഞ്ഞത് !!ഷട്ടിൽ പൈലറ്റ് മൈക്കിൽ ജെ.സ്മിത്ത് പറഞ്ഞ " ഓ, ആഹ്" എന്ന ശബ്ദമായിരുന്നു വോയിസ് റെക്കോർഡിൽ നിന്ന്അവസാനമായി ലഭിച്ച സന്ദേശം !! കണ്മുമ്പിൽ കണ്ട ദുരന്ത ദൃശ്യങ്ങൾ നാടിനെ നടുക്കി, ദൃശ്യം സ്ക്രീനിൽ കണ്ട എൽമർ തോമസ്(Elmer Thomas) എന്ന നാസയിലെ സീനിയർ എഞ്ചിനീയർക്ക് ഹാർട്ട് അറ്റാക്ക് വന്ന് അടുത്തദിനം മരണപ്പെടുകയും ചെയ്തത്രേ !! ഷട്ടിൽ അവശിഷ്ടങ്ങൾ US കോസ്റ്റ് ഗാർഡിൻറെ സഹായത്തോടെ അറ്റ്ലാഅറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി !ഷട്ടിലിൻറെ വലതു സോളിഡ് റോക്കറ്റ് ബൂസ്റ്ററിൽ (SRB-Solid Rocket Booster) ഉണ്ടായ ചോർച്ചയായിരുന്നത്രേ അപകടകാരണം. ഇതിനെത്തുടർന്ന് SRB ജോയിന്റ് തകർക്കപ്പെടുകയും തീവ്ര മർദ്ദത്തിൽ പുറത്തെത്തിയ വാതകം പുറമേയുള്ള ഇന്ധന ടാങ്കിൽ സാരമായ കേടുപാടുകൾ വരുത്തുകയും ചെയ്തു. നിസ്സാരമെന്നു പുറമെ തോന്നാവുന്ന ഈ ചെറു പ്രവർത്തനത്തകരാറുകൾ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദുരന്തങ്ങളിലൊന്നിന് കാരണമായി.
വൈകീട്ട് അമേരിക്കൻ പ്രസിഡൻറ് റീഗൻ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു ദുഖാചരണ ചടങ്ങുകൾ മാസങ്ങൾ നീണ്ടു നിന്നു . ഈ സംഭവത്തോടെ ഹബ്ൾ ടെലസ്കോപ് വിക്ഷേപണം മുതൽ നാസയുടെ നേരത്തെ തീരുമാനിക്കപെട്ട മുഴുവൻ ബഹിരാകാശ ദൗത്യങ്ങളും മാറ്റിവെച്ചു .ഓരോ വർഷവും ഈ ദുരന്തത്തിൻറെ ഓർമ്മകൾ രാജ്യം സ്മരിക്കുന്നു !!
ഇന്ന് നാം അഭിമാനിക്കുന്ന ഓരോ ശാസ്ത്രനേട്ടങ്ങളുടെ പിന്നിലും ഇത്തരത്തിൽ നിരവധി പേരുടെ ജീവൻറെ കഥകളുണ്ട് !! ശാസ്ത്രത്തിൻറെ ഓരോ നേട്ടങ്ങൾ നാം ആസ്വദിക്കുമ്പോഴും അതിൻറെ പിറകിലുള്ള ചരിത്രങ്ങൾ നാം വിസ്മരിക്കപ്പെടരുത് !