ഒരാൾ മരണപ്പെട്ടാൽ അദ്ദ്ദേഹത്തിന്റെ വിരൽ ഉപയോഗിച്ച് ഫോണിലെ ബയോമെട്രിക്ക് ലോക്ക് മാറ്റാൻ പറ്റുമോ?


നിലവിൽ പല ആൾക്കാരും തങ്ങളുടെ  സ്‌മാർട്ട്‌ഫോണുകളിൽ വിരലടയാളം ഉപയോഗിച്ചാണ്  ഫോൺ അൺലോക്ക് ചെയ്തിട്ടുള്ളത്. എന്നാൽ  വ്യക്തി മരണപ്പെടുകയാണെങ്കിൽ സ്വന്തം വിരലടയാളം ഉപയോഗിച്ച് ടെലിവിഷനിലോ , സിനിമയിലോ മരിച്ച വ്യക്തിയുടെ സമീപം നിൽക്കുന്ന ആളുകൾ എന്തെങ്കിലും തുറക്കാൻ മരിച്ചയാളുടെ വിരലടയാളം ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിരിക്കാം. അതൊരു ബുദ്ധിപരമായ കാര്യമായി തോന്നിയേക്കാം. എന്നിരുന്നാലും, യഥാർത്ഥ ജീവിതത്തിൽ, എന്തെങ്കിലും അൺലോക്ക് ചെയ്യാൻ നിങ്ങൾക്ക് ഒരുപക്ഷേ മരിച്ചയാളുടെ വിരലടയാളം ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.

ഒരു ഗർഭപിണ്ഡത്തിന് ഏഴുമാസം പ്രായമാകുമ്പോൾ മുതൽ ഈ അദ്വിതീയ ഐഡന്റിഫയറുകൾ പൂർണ്ണമായും രൂപീകരിക്കപ്പെടുന്നു . ഒരാളുടെ  ജീവിതകാലം മുഴുവൻ ഈ വിരലടയാളങ്ങൾ അതേപടി നിലനിൽക്കും.നിങ്ങളുടെ ഡിഎൻഎയിലെ കോഡ് അനുസരിച്ച് വിരലടയാളങ്ങൾ വികസിക്കുന്നു .സമാന ഇരട്ടകൾക്ക് പോലും  വ്യത്യസ്തമായ വിരലടയാളങ്ങൾ ഉണ്ടായിരിക്കും. രണ്ട് ആളുകൾക്ക് ഒരേ വിരലടയാളം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും അത് വളരെ അപൂർവമാണ്. അതുകൊണ്ട് വിരലടയാളങ്ങൾ ഫോണുകൾക്ക് മികച്ച സുരക്ഷാ നിയന്ത്രണം നൽകുന്നു. സ്മാർട്ട്ഫോണുകളിലെ ഫിംഗർപ്രിന്റ് സ്കാനറുകൾ സാധാരണയായി രണ്ട്  സാങ്കേതികവിദ്യകളിൽ ഒന്ന് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് :

⚡1.  ഒപ്റ്റിക്കൽ സ്കാനർ :

ഒരു ഒപ്റ്റിക്കൽ ചിത്രം നിങ്ങളുടെ വിരലടയാളത്തിന്റെ വിവിധ ചിത്രങ്ങൾ പകർത്തുന്നു. സോഫ്‌റ്റ്‌വെയർ പിന്നീട് ഈ  ചിത്രങ്ങൾ താരതമ്യം ചെയ്ത്  പൊരുത്തപ്പെടുമ്പോൾ ഫോൺ അൺലോക്ക് ചെയ്യുന്നു.

⚡2.  കപ്പാസിറ്റർ സ്കാനർ :

ഈ സാങ്കേതികവിദ്യ കൂടുതൽ സങ്കീർണ്ണവും നിങ്ങളുടെ വിരലടയാളത്തിൽ നിന്നുള്ള പാറ്റേൺ രൂപികരിക്കാൻ കപ്പാസിറ്ററുകൾ ഉപയോഗിക്കുന്നു . ഇത് സ്കാൻ ചെയ്ത്  വിരലടയാളം താരതമ്യം ചെയ്ത്  ഫോൺ അൺലോക്ക് ചെയ്യുന്നു.

ഒരാൾ ജീവിച്ചിരിക്കുമ്പോൾ, മനുഷ്യ ശരീരത്തിൽ നിരന്തരമായ വൈദ്യുതി പ്രവാഹം ഉണ്ടാക്കുന്നു.ഈ  വൈദ്യുതി പ്രവാഹം ഉപയോഗിച്ച് തലച്ചോറിൽ നിന്ന് നാഡീ വ്യവസ്ഥകൾ വഴി  ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്  സിഗ്നലുകൾ അയയ്ക്കുന്നു . പക്ഷേ ഒരു വ്യക്തി മരിക്കുമ്പോൾ ഈ വൈദ്യുത പ്രവാഹം നിലയ്ക്കുന്നു . ഇത് ഫോണിലെ സ്കാനർ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിച്ചേക്കാം. 

ഒരു മൃതദേഹത്തിന് ഈ ചാലകത നഷ്ടപ്പെടാൻ എത്ര സമയമെടുക്കുമെന്ന് പറയാൻ കഴിയില്ല . രക്തപ്രവാഹം നിലച്ചാൽ വിരലുകളിൽ ചുളിവുകൾ വീഴാനോ, ചുരുങ്ങാനോ  തുടങ്ങും. ഇത് മൂലവും  വിരലടയാളം മാറിയേക്കാം . അതായത് യഥാർത്ഥത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാറ്റേൺ ആയിരിക്കും സെൻസർ കണ്ടെത്തുന്നത്.

നിലവിലുള്ള മിക്ക സ്മാർട്ട് ഫോണുകളിലും  കപ്പാസിറ്റീവ് സെൻസറുകളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് അവയുടെ ഉപരിതലത്തിലെ വൈദ്യുതചാലകത കണ്ടെത്താനാകും. ഡിജിറ്റൽ ഉപകരണങ്ങൾ അൺലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന്  വൈദ്യുതചാലകത ആവശ്യമാണ് . മരണ ശേഷം ടിഷ്യൂകൾക്ക് വൈദ്യുത ചാർജ് നഷ്ടപ്പെടുന്നതിനാൽ ഫോണിന്റെ ഫിംഗർപ്രിന്റ് സെൻസറിൽ അത് രജിസ്റ്റർ ചെയ്യാനാകില്ല.

         

                                                        



Most Viewed Website Pages