എന്തുകൊണ്ട് കോഴികൾ പകൽ മാത്രം മുട്ടയിടുന്നു?
കോഴികൾ സാധാരണയായി സൂര്യോദയം മുതൽ ആറുമണിക്കൂറിനുള്ളിൽ മുട്ടയിടുന്നു. ഫാമിൽ സൂക്ഷിച്ചിരിക്കുന്ന കോഴികൾക്ക് ആറ് മണിക്കൂർ കൃത്രിമ വെളിച്ചം ആവശ്യമാണ്. വെളിച്ചത്തിന്റെ കുറവ് മുട്ടയിടുന്നതിനെ ബാധിക്കും. കോഴിയുടെ പ്രത്യുത്പാദന ചക്രം നിയന്ത്രിക്കുന്നത് പ്രകാശം (photo period) അല്ലെങ്കിൽ ലൈറ്റ് എക്സ്പോഷർ ആണ്. മുട്ടയിടുന്നതിന് കോഴികൾക്ക് പ്രതിദിനം കുറഞ്ഞത് 14 മണിക്കൂർ വെളിച്ചം ആവശ്യമാണ്. 16 മണിക്കൂർ ലൈറ്റ് എക്‌സ്‌പോഷർ ഉപയോഗിച്ച് പരമാവധി നിരക്കിൽ അവർ മുട്ട ഉത്പാദിപ്പിക്കുന്നു.
അണ്ഡോത്പാദനത്തിൽ നിന്നാണ് അണ്ഡ വിസർജ്ജനം അഥവാ മുട്ടയിടുന്നത് ആരംഭി ക്കുന്നത്. അണ്ഡാശയത്തിൽ നിന്ന് ഒരു അണ്ഡം അഥവാ മുട്ടയുടെ മഞ്ഞക്കരു പുറത്തുവിടുന്നു. മുട്ടയുടെ വെള്ള, shell membrane ,മുട്ടത്തോട് എന്നിവ മഞ്ഞക്കരുവിന് ചുറ്റും രൂപം കൊള്ളുന്നു. കോഴിയുടെ നീളമുള്ള അണ്ഡാശയത്തിലേക്ക് ഇത് പതുക്കെ സഞ്ചരി ക്കുന്നു. പ്രത്യുൽപാദന, മൂത്ര, കുടൽ ഇവ മൂന്നിനും കൂടിയുള്ള ഒരൊറ്റ ദ്വാരമായ ക്ലോക്കയിലൂടെ മുട്ട പുറത്തേക്ക് തള്ളുന്നു. അണ്ഡോത്പാദനം മുതൽ അണ്ഡ വിസർജ്ജനം വരെ ഏകദേശം 26 മണിക്കൂർ എടുക്കും.
കോഴികൾ സാധാരണയായി രാവിലെയാണ് മുട്ട ഇടുന്നത് എങ്കിലും ഉച്ച തിരിഞ്ഞു 3 മണി വരെ ഇടാറുണ്ട്. മുട്ടയിട്ട് ഒരു മണിക്കൂറിനു ശേഷം അടുത്ത അണ്ഡോത്പാദനം നടക്കുന്നു. ഒരു കോഴി ഉച്ചതിരിഞ്ഞ് മുട്ടയിടുകയാണെങ്കിൽ, അടുത്ത ദിവസം വരെ വീണ്ടും അണ്ഡ വിസർജ്ജനം വൈകും. ആ മുട്ട ഏകദേശം 26 മണിക്കൂർ കഴിഞ്ഞ് ഇടും. അതുകൊണ്ടാണ് ചില കോഴികൾ ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ടയിടുന്നത്. മുട്ടയിടുന്ന കോഴിക്ക് ഓരോ 28 മണിക്കൂറിലും ഒരു മുട്ട മാത്രമേ ഉത്പാദിപ്പി ക്കാൻ കഴിയൂ. രാത്രിയിൽ അണ്ഡോത്പാദനം നടത്തുകയോ ഇരുട്ടിൽ മുട്ടയിടുകയോ ചെയ്യില്ല, മുട്ടയുടെ ഉൽപാദന നിരക്ക് പ്രകാശ ദൈർഘ്യവും സമയവും അനുസരിച്ച് വ്യത്യാസപ്പെടും.
ജനിതക ഘടകങ്ങളും മുട്ട ഇടുന്നതിനെ ബാധിക്കുന്നു. തവിട്ട് നിറത്തിലുള്ള ഇനങ്ങൾ നേരത്തെ തന്നെ മുട്ടയിടുന്നു. അതേസമയം വെളുത്തതും ചാരനിറത്തിലുള്ളതുമായ മുട്ടകൾ വൈകി ഇടുന്നവയാണ്. മാംസം ഉൽപാദനത്തിനായി വളർത്തുന്ന ബ്രോയിലർ കോഴികൾ ഇടയ്ക്ക് മാത്രം മുട്ടയിടുന്ന ഇവ പ്രഭാതത്തിൽ തന്നെ മുട്ടയിടുന്നതായും കാണപ്പെടുന്നു.
ഫാസിയാനിഡ കുടുംബത്തിലെ ഉപ കുടുംബമായ ഫാസിയാനിനയിലെ ഒരിനമാണ് കോഴി. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടു കോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ. മറ്റ് പക്ഷികളെ അപേക്ഷിച്ച് കോഴികൾ വർഷത്തിൽ 300 ദിവസം വരെ മുട്ടയിടുന്നു.