എങ്ങനെയാണ് ഒരു സിനിമ ഒടിടി യിൽ റീലീസായാൽ ലാഭനഷ്ടങ്ങൾ കണക്കാക്കുക ?


ഓവർ ദി ടോപ് മീഡിയ സെർവിസ്സ് (ഓ ടി ടി ) പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ കുറച്ചു  വർഷങ്ങ ളായി ജനപ്രീതി നേടിക്കൊണ്ടിരി ക്കുകയാണ്. ഇന്റർനെറ്റ് മുഖേന മീഡിയ സർവീസുകൾ ജനങ്ങളിൽ നേരിട്ടെത്തിക്കുകയാണ് ഈ പ്ലാറ്റുഫോമുകൾ. കേബിൾ, ബ്രോഡ്‌കാസ്റ്റ്, സാറ്റലൈറ്റ് എന്നിങ്ങനെ പരമ്പരാഗതമായ വിതരണങ്ങളെ ഒക്കെ ഒഴിവാക്കുകയാണ് ഒടിടി ചെയ്യുന്നത്. ഇന്ത്യയിൽ ഒ ടിടി പ്ലാറ്റുഫോമുകൾ അനവധിയുണ്ട്.

ഒരു സിനിമയുടെ ലാഭനഷ്ടം തിയേറ്റര്‍ കളക്ഷന്‍ വെച്ച് അളക്കാം.എന്നാൽ ഓ.ടി.ടി യിൽ റിലീസ് ആവുന്ന വെബ്ബ് സീരീസ് ആപ്പിന് ഒരു ടാര്‍ഗറ്റ് ഉണ്ട്. ഒരു വെബ് സീരീസ് ഇറങ്ങിക്കഴിഞ്ഞാല്‍ എത്രമാത്രം സബ്‌ സ്‌ക്രിപ്ഷന്‍ വരുമെന്നതാണ് അവര്‍ പരിശോധിക്കുന്ന ഒരു കാര്യം. അവര്‍ക്ക് ചില കാല്‍ക്കുലേഷന്‍സ് ഉണ്ട്. ഒരു മാസത്തില്‍ ഇത്ര ശതമാനം എന്ന രീതിയില്‍. മുടക്കിയ ബഡ്ജറ്റിന് മാത്രം സബ്‌സ്‌ക്രിപ്ഷന്‍ വന്നോ എന്നാണ്  നോക്കുക .

ഓ ടി ടി പ്ലാറ്റുഫോമുകൾക്ക് താഴെ പറയുന്ന നാലു വരുമാന മോഡലുകളിൽ നിന്നാണ് ലാഭം കണ്ടെത്തുന്നത്.

⚡SVOD ( സബ്സ്ക്രിപ്ഷൻ വീഡിയോ ഓൺ ഡിമാൻഡ് ): ഓ ടി  ടി അപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾ നൽകുന്ന സബ്സ്ക്രിപ്ഷൻ പണത്തിൽ നിന്നാണ് ലാഭം കണ്ടെത്തുന്നത്. പ്ലാറ്റുഫോമുകൾ മാറുന്നതനുസരിച്ച സബ്സ്ക്രിപ്ഷൻ വാല്യൂവിൽ   മാറ്റം വരുന്നു. നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം ,സോണി ലൈവ് എന്നിവർ svod ആണ് സ്വികരിച്ചിരി ക്കുന്നത്‌ .

⚡AVOD ( അഡ്വെർടൈസിങ് വീഡിയോ ഓൺ ഡിമാൻഡ് ) : ഈ മാതൃകയിൽ വരിക്കാർക്കു സൗജന്യമായി കണ്ടെന്റുകൾ കാണാവുന്നതാണ്. ഈ പ്ലാറ്റ്ഫോം പണം സമ്പാദിക്കുന്നത്‌ ആഡ് revenue  മോഡൽ വഴിയാണ്. അതിൽ പരസ്യങ്ങൾ നൽകുന്ന ബ്രാൻഡുകളിൽ നിന്നും , കമ്പനികളിൽ നിന്നും അവർ പണം ഈടാക്കുന്നു. voot ,MX പ്ലയെർ എന്നിവർ ഈ മാതൃക ആണ് സ്വികരിച്ചിരിക്കുന്നത്‌.

⚡ഹൈബ്രിഡ് – SVOD യും AVOD യും കുടിച്ചേർന്നതാണ് ഇത് . ഹോട്ട് സ്റ്റാർ പ്ലസ് ,സീ 5 എന്നിവയാണ് ഈ മാതൃക  ഉപയോഗിക്കുന്നത്.

⚡TVOD (ട്രാൻസാക്ഷൻ വീഡിയോ ഓൺ ഡിമാൻഡ് ) :വരിക്കാരുടെ ആവശ്യാനുസരണം സ്ട്രീമിംഗ് ഒപ്റേൻസ് ഇതിൽ തിരഞ്ഞെടുക്കാ വുന്നതാണ്. സ്കൈ ബോക്സ് ഓഫീസിൽ, ആപ്പിൾ ഐ ട്യൂൺസ്, ആമസോൺ വീഡിയോ സ്റ്റോർ എന്നിവയാണ് ഈ revenue  മാതൃക ഉപയോഗിക്കുന്നത്.


                                                        



Most Viewed Website Pages