ഇന്ത്യയിലെ ട്രെയിനുകളിലെ പോയിന്റുകൾ എല്ലാം 110 വോൾട്ട് കറൻ്റ് ആയിരിക്കുന്ന എന്തുകൊണ്ട് ?

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും 230 വോൾട്ട് പവർ ഉള്ള ഉപകരണങ്ങളാണ്.  എന്നാൽ ഇന്ത്യയിലെ ട്രെയിനുകളിൽ കയറുമ്പോൾ നിങ്ങളുടെ സെൽ ഫോണോ , ലാപ്‌ടോപ്പോ ചാർജ് ചെയ്യാൻ ശ്രമിച്ചാൽ, ചാർജിംഗ് പ്ലഗ് 110 വോൾട്ട് കാണിക്കുന്നതായി നിങ്ങൾക്ക് കാണാം. ട്രെയിനുകളിൽ എല്ലാ കോച്ചുകളും ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഡിസി കറൻ്റിനെ എസി കറൻ്റാക്കി മാറ്റുകയും ട്രെയിനിലെ എല്ലാ ഫാനും ബൾബും ചാർജിംഗ് പ്ലഗ് പോയിന്റുകളിലേക്കും വൈദ്യുതി എത്തിക്കുകയും ചെയ്യുന്നു.

ട്രെയിൻ ഒരു പൊതുഗതാഗത വാഹനമായത് കൊണ്ടും, ഒരുപാട് ആളുകൾ സഞ്ചരിക്കുന്നത് കൊണ്ടും, അവരിൽ ചിലപ്പോൾ മോഷ്ടാക്കളും ഉൾപ്പെട്ടേക്കാം. ട്രെയിനിലെ ഇലക്ട്രിക് ഉപകരണങ്ങളായ ഫാൻ, ബൾബുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇവർ മോഷ്ടിക്കാൻ സാധ്യതയുണ്ട്. ഈ മോഷണം തടയാനാണ് ട്രെയിനുകളിൽ 110 വോൾട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.

ട്രെയിനുകളിലെ ഫാൻ  ,ബൾബുകൾ പോലുള്ള ഉപകരണങ്ങൾ മോഷണം പോയാലും അത് പുറത്ത് ഉപയോഗിക്കാൻ കഴിയില്ല  . ട്രെയിനുകളിലും, റെയിൽവേ സംബന്ധമായ കാര്യങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന 110 വോൾട്ട് പവർ ഉപകരണങ്ങളാണ് ഇവയെല്ലാം.

അതേ സമയം ഈ 110 വോൾട്ട് പവർ ചാർജറുകളിൽ ചാർജ് ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടാണ് . തീവണ്ടിയിൽ യാത്ര ചെയ്യുന്നവർക്ക് അത്യാവശ്യ ആവശ്യങ്ങൾക്ക് സെൽ ഫോണുകളും , ലാപ്‌ടോപ്പുകളും ചാർജ് ചെയ്യാൻ മാത്രമാണ് ഇത് നൽകുന്നത്. ഈ സോക്കറ്റിൽ ചാർജ് ചെയ്താൽ വീട്ടിൽ ചാർജ് ചെയ്യുന്നതിനേക്കാൾ സാവധാനമായിരിക്കും ചാർജ് കയറുക എന്നതാണ് ഒരു കുറവ്.

ഇന്ന് ആളുകൾ ഉപയോഗിക്കുന്ന സെൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുടെ ചാർജറുകൾ  കുറഞ്ഞത് 100 വോൾട്ട് പവറെങ്കിലും മതി   വീട്ടിൽ ഉപയോഗിക്കുന്ന മിക്‌സി , ഗ്രൈൻഡർ പോലുള്ളവ തീവണ്ടിയിൽ പ്രവർത്തിപ്പിക്കാൻ ചാർജിംഗ് സോക്കറ്റ് ഉപയോഗിച്ചാൽ അത് പ്രവർത്തിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. ഇന്ന് ഉപയോഗിക്കുന്ന പല മിക്സർ ഗ്രൈൻഡറുകളും കുറഞ്ഞത് 210 വോൾട്ട് വൈദ്യുതിയിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.


                                                        



Most Viewed Website Pages