ട്രാഫിക് ലൈറ്റുകൾക്കായി പച്ചയ്ക്ക് പകരം നീല നിറമാണ് ജപ്പാനിൽ ഉപയോഗിക്കുന്നത്
അതിനുള്ള കാരണം അവരുടെ ഭാഷയിൽ മറഞ്ഞിരിക്കുന്നു. ചരിത്രപരമായി രണ്ട് നിറങ്ങൾക്കും ഒരു വാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രാഫിക് ലൈറ്റുകൾ രാജ്യത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അവ മറ്റെവിടെയും പോലെ പച്ചയായിരുന്നു. എന്നാൽ ആ പച്ച നിറത്തെ ഇപ്പോഴും നീല എന്നാണ് വിളിച്ചിരുന്നത്. കാര്യങ്ങൾ ശരിയാക്കാൻ പച്ചയുടെ പകരം നീലനിറത്തിലുള്ള ലൈറ്റ് ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.
നീല വിളക്കുകൾക്ക് പല പ്രത്യേകതകളുണ്ട്. ചില വണ്ടികളുടെ ഉള്ളിൽ ഡിസ്പ്ലെ നീലയായി കൊടുത്തു വന്നത് ഡ്രൈവർ ഉറങ്ങി പോകാതിരിക്കാൻ സഹായിക്കാനാണ് . നീലാകാശത്തിൻ്റെ നീലിമ, മനുഷ്യനെ പകൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട്, ഉറങ്ങാൻ ശ്രമിക്കുന്ന മനുഷ്യൻ്റെ ബയോളജിക്കൽ ക്ലോക്ക് റീസെറ്റ് ചെയ്യുമെന്നും നീലവെളിച്ചം കാണുന്ന സമയം മുതൽ പകൽ ആണെന്ന് തെറ്റിദ്ധരിപ്പിക്കുമെന്നും പറയപ്പെടുന്നു.
രാത്രികാലങ്ങളിൽ അല്ലെങ്കിൽ വെളിച്ചം തീരെ കുറഞ്ഞ സമയത്ത് ടാക്സി വേ ലൈറ്റ് ചെയ്യാൻ ഉപയോഗിക്കുന്നവയാണ് ഈ വിളക്കുകൾ. വിമാനങ്ങൾ റൺവേയിൽ നിന്ന് ഏപ്രൺ വരെ പോകാൻ ഉപയോഗിക്കുന്ന വഴിയെ ടാക്സി വേ എന്നാണ് പറയുക. അതേപോലെ യാത്രക്കാർക്ക് കയറാൻ ആയോ ഇറങ്ങാൻ ആയോ വിമാനം വന്നു നിൽക്കുന്ന സ്ഥലത്തെ ഏപ്രൺ എന്നാണ് പറയുക.
അത്തരം ടാക്സി വേയുടെ രണ്ടു വശങ്ങളിലും നിശ്ചിത ദൂരം വിട്ട് നിരനിരയായി വഴി കാണിക്കാനായി ഇവ കൊടുക്കുന്നു. വലിയ എയർപോർട്ടുകളിൽ ഇന്ന് ഇത്തരം നീല വിളക്കുകൾ സി ഓഫ് ബ്ലൂ എന്ന ഒട്ടും സുഖകരമല്ലാത്ത ഒരു അവസ്ഥ ഉണ്ടാക്കുന്നതി നാൽ ഒഴിവാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പകരം പച്ചവെളിച്ചം കൊടുക്കുന്ന ഏർപ്പാട് തുടങ്ങിയിട്ടുണ്ട്. പച്ചവെളിച്ചം ആണ് കൊടുക്കുന്നത് എങ്കിൽ ടാക്സി വേയുടെ ഒത്ത നടുവിൽ ആണ് കൊടുക്കേണ്ടത്. ഇത്തരം ഉയർന്നിരിക്കുന്ന എലവേറ്റഡ് ലൈറ്റുകൾ സാധ്യമല്ലല്ലോ. അതിനാൽ ടാക്സിയിൽ എംബഡ് ചെയ്യുന്ന ടൈപ്പ് ഇൻസെറ്റ് വിളക്കുകൾ ആണ് ഉപയോഗിക്കുക. ഇൻസെറ്റ് വിളക്കുകൾക്ക് എലവേറ്റഡ് വിളക്കുകളേ ക്കാൾ പലമടങ്ങ് വില ഉള്ളതിനാൽ അത്യാവശ്യമുള്ള ഏരിയകളിൽ മാത്രമേ ഇവ ചെറിയ വിമാനത്താവളങ്ങളിൽ ഉപയോഗി ക്കാറുള്ളൂ.ടാക്സി വേയുടെ വശങ്ങളിൽ ഉപയോഗിക്കുന്ന തരം എലവേറ്റഡ് ടൈപ്പ് ഫിറ്റിംഗ് ആണ് ചിത്രത്തിലുള്ളത്. പണ്ടെല്ലാം സാധാരണ ബൾബ് 35 വാട്സ്സിൻ്റേത് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി, അവയെ ഒരു വാട്ട് മാത്രം ഉപയോഗിക്കുന്ന എൽഇഡി ബൾബ് കളിലേക്ക് മാറ്റാൻ ആയിട്ടുണ്ട്.

