പുകവലി നിർത്താൻ ആയി തൻ്റെ തല ഒരു കൂട്ടിൽ അടച്ചു.

2013-ൽ ഇബ്രാഹിം യുസെൽ എന്ന തുർക്കിക്കാരൻ പുകവലി നിർത്താൻ ആയി തൻ്റെ തല ഒരു കൂട്ടിൽ അടച്ചു. ശ്വാസകോശ അർബുദം ബാധിച്ച് പിതാവ് അന്തരിച്ചതിനെത്തുടർന്ന് ഇബ്രാഹിം ദിവസവും രണ്ട് പാക്കറ്റ് സിഗരറ്റ് വലിക്കുന്ന തൻ്റെ പുകവലി ശീലത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചു. പല രീതികളും പരീക്ഷിച്ച് നോക്കി വിഫലമായപ്പോൾ മോട്ടോർസൈക്കിൾ ഹെൽമറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 130 അടിയിലധികം വരുന്ന ചെമ്പുകമ്പിയുടെ സഹായത്തോടെ ഇബ്രാഹിം തൻ്റെ തല ഉൾക്കൊള്ളുന്ന കൂട് രൂപപ്പെടുത്തിയത്. കുടുംബാംഗങ്ങളും ഭാര്യയും ഈ ശ്രമത്തിന് അദ്ദ്ദേഹത്തെ സഹായിച്ചു . സംഭവത്തിന് ഒരു ദശാബ്ദത്തിലേറെ പഴക്കമുണ്ടെങ്കിലും പുകവലി ഉപേക്ഷിക്കാൻ ഒരു മനുഷ്യൻ ഇത്രയും തീവ്രമായ നടപടികൾ സ്വീകരിച്ചുവെന്നത് ആളുകൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല.

         

                                                        



Most Viewed Website Pages