മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കാല്‍പന്ത് കളിയുടെ ഭാഗമായി മാറിയത് ?
ഫുട്‌ബോളില്‍ സാധാരണയായി ഉപയോഗി ക്കുന്ന കാര്‍ഡുകളാണ് മഞ്ഞയും ചുവപ്പും. താരങ്ങളുടെ പേടി സ്വപ്നമായ ഇത്തരം കാര്‍ഡുകള്‍ ഇംഗ്ലീഷ് റഫറി കെന്‍ ആസ്റ്റണിന്റെ ( Kenneth George Aston) ആശയമാണ്. ഫുട്‌ബോള്‍ മല്‍സരങ്ങളിലെ അടിപിടി ഒഴിവാക്കുവാനായി ചില നിയമങ്ങള്‍ കൊണ്ട് വരണ മെന്ന് ചർച്ച നടക്കുന്ന കാലം ആസ്റ്റണ്‍ ഒരു ട്രാഫിക് സിഗ്നല്‍ കടന്നു പോകുകയുണ്ടായി. ട്രാഫിക് സിഗ്നലിലെ മഞ്ഞയും , ചുവപ്പും പ്രകാശം ഫുട്‌ബോളില്‍ എന്തുകൊണ്ട് പരീക്ഷിച്ചു കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. ഈ കാര്യം ഫിഫയുടെ ശ്രദ്ധയില്‍ പെടുത്തുകയും മഞ്ഞ കാര്‍ഡ്, ചുവപ്പ് കാര്‍ഡ് എന്നിവ 1970 മുതല്‍ ഒരു നിയമമായി കൊണ്ടുവരികയും ചെയ്തു.
1970 മുതല്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കാല്‍പന്ത് കളിയുടെ ഭാഗമായി മാറി. അപ മര്യാദയോടുള്ള പെരുമാറ്റം, മനപ്പൂര്‍വമുള്ള നിയമ ലംഘനം എന്നിവയുണ്ടായാല്‍ മഞ്ഞ ക്കാര്‍ഡ് ഉയര്‍ത്തി റഫറി താക്കീത് ചെയ്യാം. എതിര്‍ടീം കളിക്കാര്‍ക്ക് നേരെ അക്രമസ്വഭാവം കാണിച്ചാല്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് റഫറിക്ക് കളിക്കാരനെ കളത്തിന് പുറത്തേക്ക് അയക്കാം. രണ്ടു തവണ മഞ്ഞ കാര്‍ഡ് കണ്ടാല്‍ അത് ചുവപ്പ് കാര്‍ഡായി മാറുകയും കളിക്കാരന്‍ മൈതാനം വിടേണ്ടി വരികയും ചെയ്യും.
ഫുട്ബാളിലെ പോലെ ഈ സമ്പ്രദായം ഏകദേശം 25 വര്‍ഷത്തോളമായി വിമാനങ്ങ ളിലും നിലവിലുണ്ട്. അപമര്യാദ യായോ , മോശമായോ പെരുമാറുന്ന യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റ് അറ്റന്‍ഡന്റസോ ,എയര്‍ഹോസ്റ്റസോ മഞ്ഞ കാര്‍ഡ് നല്‍കും. മഞ്ഞ കാര്‍ഡ് ലഭിച്ചതിന് ശേഷവും മോശം പെരുമാറ്റം തുടര്‍ന്നാല്‍ പിന്നീട് പിഴ വിധിക്കും. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരനെ പൊലീസിന് കൈമാറുകയും ചെയ്യും. അതുമല്ലെങ്കില്‍ വിമാനക്കമ്പനി യാത്രക്കാരനെ അവരുടെ വിമാനങ്ങളില്‍ തുടര്‍യാത്ര വിലക്കുകയും ചെയ്യും.
വിമാനത്തിലെ കാബിന്‍ ക്രൂവിനോടോ , മറ്റ് ജീവനക്കാരോടോ , സഹയാത്രികരോടോ അപമര്യാദയായി പെരുമാറിയാലും മഞ്ഞ കാര്‍ഡ് ലഭിക്കും. അതുപോലെ തന്നെ വിമാന യാത്രക്ക് അനാവശ്യ തടസ്സം സൃഷ്ടിച്ചാല്‍ ഉടനടി മഞ്ഞ കാര്‍ഡ് നല്‍കും. അതിനാല്‍ മഞ്ഞ കാര്‍ഡ് ലഭിക്കുന്നത് ഒഴിവാക്കാന്‍ വിമാന യാത്രക്കിടെ സഹയാത്രികരോടും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരോടും മാന്യമായി പെരുമാറാന്‍ ശ്രമിക്കുക. വിമാന യാത്രക്കാര്‍ക്ക് യാത്രയില്‍ പിന്തുടരേണ്ട ചില പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ട്. ആ ചട്ടങ്ങള്‍ ലംഘിച്ചാല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കുന്ന സാഹചര്യമുണ്ടാകും.
വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ വഴക്കിട്ടാല്‍ ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് നല്‍കാം. അതു കൊണ്ട് ആരെങ്കിലും നിങ്ങളോട് വഴക്കിടാന്‍ വന്നാലും ശാന്തത പാലിക്കുക. അവരോട് വഴക്കിടരുത്. വിഷയം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുക. ബാക്കി കാര്യങ്ങള്‍ അവര്‍ ചെയ്യും. ലോകത്തെയാകമാനം നിശ്ചല മാകിയ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്ത് മാസ്‌ക് ധരിക്കാത്ത യാത്രക്കാര്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കിയിരുന്നു.





